Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
ഐഐഎമ്മിലെ വിദ്യാര്‍ഥിക്ക് 43 ലക്ഷംരൂപയുടെ തൊഴില്‍ വാഗ്ദാനം | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

ഐഐഎമ്മിലെ വിദ്യാര്‍ഥിക്ക് 43 ലക്ഷംരൂപയുടെ തൊഴില്‍ വാഗ്ദാനം

Posted on: Friday, Feb 13, 2015 10:48 hrs IST
Education news

കോഴിക്കോട്: കോഴിക്കോട് ഐ.ഐ.എമ്മില്‍ നടന്ന പ്ലേസ്‌മെന്റ് ക്യാമ്പില്‍ ഇത്തവണ വാഗ്ദാനം ചെയ്യപ്പെട്ട ഏറ്റവും വലിയ ശമ്പളം പ്രതിവര്‍ഷം 43 ലക്ഷം രൂപ. ആഗോള വ്യവസായ ഭീമനാണ് ഇത്രയും തുക വ്ഗ്ദാനം ചെയ്തത്. രാജ്യത്തിനകത്തുനിന്ന് ലഭിച്ച വാഗ്ദാനമാകട്ടെ പ്രതിവര്‍ഷം 29.5 ലക്ഷവും. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 38 ശതമാനം അധികവരും ഈതുക. ഒരു ഇ-കൊമേഴ്‌സ് സ്ഥാപനമാണ് ഓഫര്‍ നല്‍കിയത്.

347 വിദ്യാര്‍ഥികളാണ് പ്ലേസ്‌മെന്റില്‍ പങ്കെടുത്തത്. ഫിനാന്‍സ് കമ്പനികള്‍(17%), മാര്‍ക്കറ്റിങ് സ്ഥാപനങ്ങള്‍(23%) കണ്‍സള്‍ട്ടന്‍സികള്‍(23%), മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍(15%) എന്നീ മേഖലകളില്‍നിന്നുള്ളവരായിരുന്നു പ്രധാനമായും റിക്രൂട്ടിങിന് എത്തിയത്.

ഗോള്‍ഡന്‍സാഷ്, ഐ.ബി.എം, സാംസങ്, ആക്‌സിസ് ബാങ്ക്, ഇന്‍ഫോസിസ്, ലെനോവ, ടാറ്റ കമ്യൂണിക്കേഷന്‍, റോയല്‍ബാങ്ക് സ്‌കോട്ട്‌ലന്‍ഡ് തുടങ്ങിയ പ്രധാനകമ്പനികളാണ് റിക്രൂട്ട്‌മെന്റിന് എത്തിയിരുന്നു.