Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
ഇന്ത്യയിൽ ഏറ്റവും മൈലേജുള്ള കാറുമായി മാരുതി സുസുക്കി | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

ഇന്ത്യയിൽ ഏറ്റവും മൈലേജുള്ള കാറുമായി മാരുതി സുസുക്കി

Posted on: Thursday, Feb 12, 2015 03:44 hrs IST
Auto news

ഇന്ത്യയിൽ ഏറ്റവും മൈലേജുള്ള കാർ പുറത്തിറക്കാൻ മാരുതി സുസുക്കി ഒരുങ്ങുന്നു. കഴിഞ്ഞ വർഷം മാരുതി പുറത്തിറക്കിയ സെലേറിയോയിലായിരിക്കും മാരുതി സുസുക്കി ഇപ്പോൾ െടസ്റ്റ് ചെയ്ത് കൊണ്ടിരിക്കുന്ന ഡീസൽ എൻജിൻ ഘടിപ്പിക്കുക. 30.1 കിലോമീറ്റർ മൈലേജ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ ആദ്യമായിട്ടായിരിക്കും ഇത്രയും മൈലേജുള്ള കാർ പുറത്തിറക്കുക. 800 സി.സി ഡീസൽ എൻജിനാണ് ഒരുങ്ങുന്നത്. വൈ9ടി എന്ന് പേരിട്ടിരിക്കുന്ന ഒരു എൽ.സി.വിയിലായിരിക്കും ഈ എൻജിൻ ആദ്യം പരീക്ഷിക്കുക. തുടർന്ന് സെലേറിയോ ഡീസൽ മോഡലിലും ഈ എൻജിൻ ഉപയോഗിക്കും. ഈ എൻജിൻ ഘടിപ്പിച്ച മറ്റ് എൻട്രി ലെവൽ കാറുകളും തുടർന്ന് പ്രതീക്ഷിക്കാം. ഇന്ത്യയിൽ ആദ്യമായി ഒാട്ടോമേറ്റഡ് ട്രാൻസ്മിഷനോടെ പുറത്തിറക്കിയ കാറാണ് സെലേറിയോ. ദീപാവലി സീസണിൽ പുതിയ ഡീസൽ സെലേറിയോ പ്രതീക്ഷിക്കാം.