Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
ഹാര്‍ലി ഡേവിഡ്‌സണിനെ റോയല്‍ എന്‍ഫീല്‍ഡ് മറികടന്നു | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

ഹാര്‍ലി ഡേവിഡ്‌സണിനെ റോയല്‍ എന്‍ഫീല്‍ഡ് മറികടന്നു

Posted on: Tuesday, Feb 03, 2015 12:28 hrs IST
Auto news

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും പഴക്കംചെന്ന മോട്ടോര്‍സൈക്കിള്‍ ബ്രാണ്ടുകളിലൊന്നായ ഹാര്‍ലി ഡേവിഡ്‌സണിനെ ബൈക്ക് വില്‍പ്പനയില്‍ ഇന്ത്യന്‍ ഹെവി ബൈക്ക് നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് മറികടന്നു. അമേരിക്കന്‍ ബൈക്ക് നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ 2.67 ലക്ഷം ബൈക്കുകളാണ് പോയവര്‍ഷം വിവിധ രാജ്യങ്ങളില്‍ വിറ്റഴിച്ചത്. എന്നാല്‍ ബ്രിട്ടീഷ് പൈതൃകമുള്ള ചെന്നൈ കേന്ദ്രമായ റോയല്‍ എന്‍ഫീല്‍ഡ് 2014 ല്‍ മൂന്നു ലക്ഷത്തിലേറെ ബൈക്കുകള്‍ വിറ്റഴിച്ചു. കുറഞ്ഞ വില അടക്കമുള്ള അനുകൂല ഘടകങ്ങളാണ് ഹാര്‍ലിയെ മറികടക്കാന്‍ റോയല്‍ എന്‍ഫീല്‍ഡിന് കരുത്ത് പകര്‍ന്നത്

ഇന്ത്യന്‍ വിപണിയിലുള്ള ഏറ്റവും വിലകുറഞ്ഞ ഹാര്‍ലി ഡേവിഡ്‌സണിന് അഞ്ച് ലക്ഷത്തില്‍ ഏറെയാണ് വില. അതേസമയം റോയല്‍ എന്‍ഫീല്‍ഡിന്റെ ഏറ്റവും വിലയേറിയ മോഡല്‍ രണ്ടുലക്ഷത്തിന് സ്വന്തമാക്കാം. 700 സി സിയ്ക്കുമേല്‍ ശേഷിയുള്ള എന്‍ജിനുകളുമായാണ് ഹാര്‍ലി ബൈക്കുകള്‍ വിപണിയിലെത്തുന്നത്. വിലകുറയ്ക്കാന്‍ കഴിയാത്തതിന്റെ പ്രധാനകാരണം ഇതാണ്. 50 വര്‍ഷം പഴക്കമുള്ള കാസ്റ്റ് അയണ്‍ എന്‍ജിന്‍ ഘടകങ്ങള്‍ അടക്കമുള്ളവ പരിഷ്‌കരിച്ചത് റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പ്പന വര്‍ധിക്കാന്‍ ഇടയാക്കി. ക്ലാസിക്, തണ്ടര്‍ബേഡ്, കോണ്ടിനന്റല്‍ ജി ടി എന്നീ മോഡലുകളും എന്‍ഫീല്‍ഡിന്റെ വില്‍പ്പന വര്‍ധിപ്പിച്ചു. ലോകവിപണിയില്‍ പോയവര്‍ഷം ഹാര്‍ലി ഡേവിഡ്‌സണിന്റെ വില്‍പ്പന 3 ശതമാനം വര്‍ധിച്ചപ്പോള്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പ്പന 70 ശതമാനമാണ് വര്‍ധിച്ചത്. അമേരിക്ക, യൂറോപ്പ് വിപണികളില്‍ സാന്നിധ്യം ശക്തമാക്കാനാണ് അടുത്ത ശ്രമമെന്ന് റോയല്‍ എന്‍ഫീല്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.