Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
അടുത്ത മാസം പുതിയ വെര്‍ണയെത്തും | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

അടുത്ത മാസം പുതിയ വെര്‍ണയെത്തും

Posted on: Monday, Feb 02, 2015 10:48 hrs IST
Auto news

കഴിഞ്ഞ വര്‍ഷം ഹ്യൂണ്ടായ് കമ്പനി ഇന്ത്യയില്‍ വിപണിയില്‍ ഹാപ്പിയായിരുന്നു. രാജ്യത്തെ വാഹന വിപണിയില്‍ 21.6 ശതമാനം പങ്കാളിത്തം മതി ഹ്യൂണ്ടായ് അത്ര ചില്ലറക്കാരനല്ലെന്ന് മനസിലാക്കാന്‍. ഇന്ത്യക്കാരെ കാര്‍ വാങ്ങിപ്പിക്കാന്‍ ചില്ലറ പണിയൊന്നും പോര എന്നതിനാല്‍ കഴിഞ്ഞ വര്‍ഷം അരയും കൈയും മുറുക്കി ആഞ്ഞു പിടിച്ചപ്പോള്‍ കമ്പനി സേഫ്. എന്നാല്‍ ഇന്ന് കളി വേറെയാണ്. കാരണം. 2014 ഡിസംബര്‍ അവസാനത്തോടെ എക്സൈസ് തീരുവ ആനുകൂല്യം സര്‍ക്കാര്‍ നിര്‍ത്തലാക്കി. മൊത്തം വാഹന വിപണിയുടെ ചങ്കില്‍ കത്തിവെച്ച ഏര്‍പ്പാടാണ് സര്‍ക്കാര്‍ ചെയ്തതെന്ന് പറയാമെങ്കിലും ഖജനാവ് കാലിയായിക്കിടന്നാല്‍ പറ്റില്ലല്ലോ.
ഖജനാവിനെ കുറിച്ച് പറയുമ്പോള്‍ ഹ്യൂണ്ടായുടെതും പറയാതിരിക്കാന്‍ വയ്യ. കമ്പനിയുടെ ഖജനാവില്‍ അല്‍പ്പം കാശനക്കം ഉണ്ടാക്കിക്കൊടുത്ത മോഡലാണ് വെര്‍ണ. ആ പഴയെ വെര്‍ണയെ ഈ വര്‍ഷം പുതിയ വെര്‍ണയാക്കി കളം പിടിക്കാനൊരുങ്ങുകയാണ് കൊറിയന്‍ കമ്പനിയായ ഹ്യൂണ്ടായ്. ഏകദേശം അടുത്ത മാസം നിരത്തുകളില്‍ മുഖം മിനുക്കി എത്തിയ വെര്‍ണയെ കാണാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പൊരിഞ്ഞ പോരാട്ടം നടക്കുന്ന ഇടത്തരം സെഡാന്‍ സെഗ്മെന്‍റിലേക്കാണ് പുതിയ വെര്‍ണയെത്തുക. നേരിടാനുള്ളത് ഹോണ്ടയുടെ ന്യൂജനറേഷന്‍ സിറ്റിയേയും, മാരുതി സുസുക്കിയുടെ സിയസിനെയുമാണ്. ഈ വിഭാഗത്തില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് വെര്‍ണയെങ്കിലും പോരാട്ടം കടുകട്ടിയാണ്.
2011ല്‍ പുറത്തിറക്കിയ വെര്‍ണയില്‍ അല്‍പ്പം മാറ്റം വരുത്തി 2013 ല്‍ കമ്പനി ഒരു ഭാഗ്യ പരീക്ഷണത്തിനൊരുങ്ങിയെങ്കിലും വാങ്ങാനെത്തിയ ആളുകള്‍ കുറവായിരുന്നു. എന്നാല്‍ പൂര്‍ണമായും പുത്തന്‍ രൂപത്തിലെത്തിലാണ് പുതിയ വെര്‍ണയെത്തുന്നത്.
2013ല്‍ എത്തിയ വെര്‍ണയ്ക്ക് ഏറെ പഴികേട്ടത് സ്റ്റിയറിങ് വീലിലുള്ള അപാകതയ്ക്കാണ്. കമ്പനിയുടെ തന്നെ ഭാഗ്യതാരമായ എലൈറ്റ് ഐ20യുടെ അതേ നിലവാരത്തിലാകും പുതിയ വെര്‍ണയെത്തുക. പുതിയ ഗ്രില്‍, നവീന രീതിയില്‍ രൂപ കല്‍പ്പന ചെയ്ത ഇന്‍റീരിയര്‍ എന്നിവയോടൊപ്പം പുതിയ ടെയില്‍, റണ്ണിങ് ലാമ്പ് തുടങ്ങിയും ചേരുന്നു.
1.4 ലിറ്റര്‍ പെട്രോള്‍, 1.6 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് എന്‍ജിന്‍ ഓപ്ഷനുകളുകള്‍. വില വിവരം സംബന്ധിച്ച് കമ്പനി ഇതുവരെ പ്രസ്താവനയ്ക്ക് മുതിര്‍ന്നിട്ടില്ല. ഏതായാലും കോംപാക്റ്റ് സെഡാന്‍ കാറ്റഗറിയില്‍ ഒന്ന് ആഞ്ഞ് പിടിക്കാന്‍ തന്നെയാണ് പുതിയ വെര്‍ണയിലൂടെ ഹ്യൂണ്ടായ് ഇന്ത്യ ശ്രമിക്കുക.