Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
എയര്‍ ഇന്ത്യ ചാര്‍ട്ടേഴ്‌സില്‍ 287 ഒഴിവുകള്‍ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

എയര്‍ ഇന്ത്യ ചാര്‍ട്ടേഴ്‌സില്‍ 287 ഒഴിവുകള്‍

Posted on: Wednesday, Jan 28, 2015 02:00 hrs IST
Education news

എയര്‍ ഇന്ത്യ ചാര്‍ട്ടേഴ്‌സ്‌ ലിമിറ്റഡില്‍ വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 287 ഒഴിവുകളാണുള്ളത്‌. കേരളത്തില്‍ കൊച്ചി, കോഴിക്കോട്‌, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഒഴിവുകളുണ്ട്‌. വ്യത്യസ്‌ത വിജ്‌ഞാപനങ്ങളാണ്‌. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി ഏഴ്‌.
എയര്‍ലൈന്‍ അറ്റന്‍ഡന്റ്‌
ഒഴിവു പട്ടിക: എസ്‌.സി - 38, എസ്‌.ടി - 17, ഒ.ബി.സി - 59, യു.ആര്‍ - 117, ആകെ - 231. യോഗ്യത: ബിരുദം അല്ലെങ്കില്‍ പ്ലസ്‌ ടു, ഹോട്ടല്‍ മാനേജ്‌മെന്റ്‌/കേറ്ററിംഗ്‌ ടെക്‌നോളജിയില്‍ ഡിപ്ലോമ. അപേക്ഷകര്‍ അവിവാഹിതരായിരിക്കണം. പ്രായപരിധി: 18 - 24 വയസ്‌.
2015 ജനുവരി ഒന്ന്‌ അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. എസ്‌.സി/എസ്‌.ടി.ക്കാര്‍ക്ക്‌ അഞ്ചും ഒ.ബി.സി.ക്കാര്‍ക്ക്‌ മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്‌.
ക്യാബിന്‍ ക്രൂ/സ്‌റ്റേഷന്‍ കോ ഓഡിനേറ്റര്‍
ഓപ്പറേറ്റിംഗ്‌/ക്യാബിന്‍ ക്രൂ ഷെഡ്യൂളിംഗ്‌ ഓഫീസര്‍, സ്‌റ്റേഷന്‍ കോ ഓര്‍ഡിനേറ്റര്‍ തസ്‌തികകളിലായി 15 ഒഴിവുകളുണ്ട്‌. കേരളത്തില്‍ കൊച്ചിയില്‍ ഒഴിവുണ്ട്‌. കരാര്‍ നിയമനമാണ്‌.
യോഗ്യത : ഓപ്പറേറ്റിംഗ്‌/ക്യാബിന്‍ ക്രൂ ഷെഡ്യൂളിംഗ്‌ ഓഫീസര്‍: ഏതെങ്കിലും വിഷയത്തില്‍ ഒന്നാം ക്ലാസോടെ ബിരുദം. കംപ്യൂട്ടര്‍ ഓപ്പറേഷന്‍സില്‍ പ്രാവീണ്യം.

ക്യാപ്‌റ്റന്‍/ട്രെയിനി ക്യാപ്‌റ്റന്‍
എയര്‍ ഇന്ത്യ എയര്‍ ചാര്‍ട്ടേഴ്‌സില്‍ എക്‌സാമിനര്‍/ഇന്‍സ്‌ട്രക്‌ടര്‍ എക്‌സാമിനര്‍/ഇന്‍സ്‌ട്രക്‌ടര്‍/ചെക്ക്‌ പൈലറ്റ്‌/ലൈന്‍ ക്യാപ്‌റ്റന്‍, ട്രെയിനി ക്യാപ്‌റ്റന്‍ തസ്‌തികകളിലെ 41 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ഡയറക്‌ടര്‍ ജനറല്‍ ഓഫ്‌ സിവില്‍ ഏവിയേഷന്‍ ഇഷ്യൂ ചെയ്‌ത എടിപിഎല്‍ ഇന്‍സ്‌ട്രമെന്റ്‌ റേറ്റിംഗ്‌ എന്‍ട്രോള്‍സ്‌മെന്റ്‌ റേറ്റിംഗ്‌ എന്‍ട്രോള്‍സ്‌മെന്റ്‌ (ഇന്ത്യന്‍ എടിപിഎല്‍) ഡിജിസിഎയുടെ എഫ്‌ആര്‍ടിഒ ലൈസന്‍സ്‌, മിനിസ്‌ട്രി ഓഫ്‌ കമ്യൂണിക്കേഷന്‍ ഇഷ്യൂ ചെയ്‌ത ആര്‍ടിആര്‍(പി)/ആര്‍ടിആര്‍(സി)/ആര്‍ടിആര്‍. ജോയിന്‍ ചെയ്യുന്ന സമയത്തേക്ക്‌ എല്ലാ ലൈസന്‍സും അംഗീകൃതമായിരിക്കണം. യോഗ്യത, പ്രവൃത്തിപരിചയം സംബന്ധിച്ച വിവരങ്ങള്‍ക്ക്‌ വെബ്‌സൈറ്റ്‌ കാണുക. അപേക്ഷ അയയ്‌ക്കുന്നതിനും മറ്റു വിശദ വിവരങ്ങള്‍ക്കും airinidaexpress.in എന്ന വെബ്‌സൈറ്റ്‌ കാണുക.

എയര്‍മാന്‍: കായികതാരങ്ങള്‍ക്ക്‌ അപേക്ഷിക്കാം
വ്യോമസേനയുടെ ഗ്രൂപ്പ്‌-വൈ ട്രേഡില്‍ എയര്‍മാനാകാന്‍ കായികതാരങ്ങള്‍ക്ക്‌ അവസരം. അവിവാഹിതരായ പുരുഷന്മാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 14.
സ്‌പോര്‍ട്‌സ്‌ ഇനങ്ങള്‍: അത്‌ലറ്റിക്‌സ്‌, ബാസ്‌ക്കറ്റ്‌ ബോള്‍, ബോക്‌സിംഗ്‌, ക്രോസ്‌ കണ്‍ട്രി, ക്രിക്കറ്റ്‌, സൈക്കിളിംഗ്‌, ഫുട്‌ബോള്‍, ജിംനാസ്‌റ്റിക്‌സ്‌, ഹോക്കി, ഹാന്‍ഡ്‌ബോള്‍, കബഡി, ലോണ്‍ ടെന്നീസ്‌, ഷൂട്ടിംഗ്‌, സ്‌ക്വാഷ്‌ റാക്കറ്റ്‌, സ്വിമ്മിംഗ്‌, വോളിബോള്‍, വാട്ടര്‍പോളോ, റെസ്ലിംഗ്‌, വെയ്‌റ്റ്‌ ലിഫ്‌റ്റിംഗ്‌, വുഷു.

വിദ്യാഭ്യാസ യോഗ്യത: പ്ലസ്‌ ടു ജയം/തത്തുല്യം.
(കായികയിനങ്ങളില്‍ ഇന്ത്യയെ രാജ്യാന്തര/ദേശീയതലത്തില്‍ പ്രതിനിധീകരിച്ചിട്ടുള്ളവര്‍ക്ക്‌ പത്താംക്ലാസ്‌ മതി). പ്രായം: 1994 ഓഗസ്‌റ്റ്‌ ഒന്നിനും 1998 ജൂണ്‍ 30-നും മധ്യേ ജനിച്ചവരാകണം. രണ്ടു തീയതികളും ഉള്‍പ്പെടെ. വിശദവിവരങ്ങള്‍ക്ക്‌ വെബ്‌സൈറ്റ്‌:
careerairforce.nic.in

വ്യോമസേനയില്‍ ഓഫീസര്‍
വ്യോമസേനയുടെ മീറ്റിയറോളജിക്കല്‍ ബ്രാഞ്ചില്‍ പുരുഷന്മാര്‍ക്കും സ്‌ത്രീകള്‍ക്കും അവസരം. 2016 ജനുവരിയില്‍ കോഴ്‌സുകള്‍ ആരംഭിക്കും. 52 ആഴ്‌ചയാണ്‌ പരിശീലനം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 14.
ലക്ഷദ്വീപുകാര്‍ക്ക്‌: ഫെബ്രുവരി 21.
വ്യോമസേനയുടെ മീറ്റിയറോളജിക്കല്‍ ബ്രാഞ്ചിലെ (നമ്പര്‍: 198/16ജി/പി.സി./എം) പെര്‍മനന്റ്‌ കമ്മിഷന്‍ കോഴ്‌സിലേക്കും (നമ്പര്‍: 198/16ജി/എസ്‌എസ്‌ സി/എം) ഷോര്‍ട്ട്‌ സര്‍വീസ്‌ കമ്മിഷന്‍ കോഴ്‌സുകളിലേക്കും പുരുഷന്മാര്‍ക്ക്‌ അപേക്ഷിക്കാം.
മീറ്റിയറോളജിക്കല്‍ ബ്രാഞ്ചിലെ (നമ്പര്‍: 198/16 ജി/എസ്‌എസ്‌ സി/ഡബ്ല്യു) ഷോര്‍ട്ട്‌ സര്‍വീസ്‌ കമ്മിഷന്‍ കോഴ്‌സില്‍ സ്‌ത്രീകള്‍ക്ക്‌ അപേക്ഷിക്കാം.
25 വയസില്‍ താഴെയുള്ള അവിവാഹിതര്‍ക്ക്‌ അപേക്ഷിക്കാം.
യോഗ്യത, പ്രായം തുടങ്ങിയ വിശദവിവരങ്ങള്‍ careerairforce.nic.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
യോഗ്യത: കുറഞ്ഞത്‌ മൊത്തം 50% മാര്‍ക്കോടെ ഏതെങ്കിലും സയന്‍സ്‌ വിഷയം/മാത്തമാറ്റിക്‌സ്‌/സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌/ജ്യോഗ്രഫി/കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍/എന്‍വയോണ്‍മെന്റല്‍ സയന്‍സ്‌/അപ്ലൈഡ്‌ ഫിസിക്‌സ്‌/ഓഷ്യനോഗ്രഫി/മീറ്റിയറോളജി/അഗ്രികള്‍ച്ചറല്‍ മീറ്റിയറോളജി/ഇക്കോളജി ആന്‍ഡ്‌ എന്‍വയോണ്‍മെന്റ്‌/ജിയോ ഫിസിക്‌സ്‌/എന്‍വയോണ്‍മെന്റല്‍ ബയോളജിയില്‍ പിജി ബിരുദം.
ശാരീരിക യോഗ്യത (പുരുഷന്‍): ഉയരം കുറഞ്ഞത്‌ 157.5 സെ.മീ. തൂക്കം ആനുപാതികം.
ശാരീരിക യോഗ്യത (സ്‌ത്രീ): ഉയരം കുറഞ്ഞത്‌ 152 സെ.മീ., തൂക്കം: ആനുപാതികം.
പ്രായം: 2016 ജനുവരി ഒന്നിന്‌ 20 - 26 വയസ്‌, 1990 ജനുവരി രണ്ടിനും 1996 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം അപേക്ഷകര്‍..