Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
ധവാന് ഒന്നും ശരിയാകുന്നില്ല | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

ധവാന് ഒന്നും ശരിയാകുന്നില്ല

Posted on: Wednesday, Jan 28, 2015 10:06 hrs IST
Special news

സിഡ്നി: ഓപ്പണര്‍ ശിഖര്‍ ധവാന്‍റെ ഫോമാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീമിനെ കുഴക്കുന്ന പ്രധാന പ്രശ്നം. ഇന്ത്യ ഓസ്ട്രേലിയയില്‍ എത്തിയതിന് ശേഷം ഇതുവരെ നല്ലൊരു ഇന്നിംഗ്സ് പോലും അദ്ദേഹത്തിന് കാഴ്ച്ചവെക്കാനായിട്ടില്ല. കളിച്ച എല്ലാ കളികളിലും പെട്ടെന്ന് പുറത്തായി ടീം ഇന്ത്യക്കാകെ തലവേദയായി മാറുകയാണ് ഈ ഓപ്പണര്‍ ബാറ്റ്സ്മാന്‍. ലോകകപ്പ് പ്രതീക്ഷകളുമായി ഇറങ്ങുന്ന ഇന്ത്യക്ക് ബൗളര്‍മാരൊടൊപ്പം ധവാനും നല്‍കുന്നത് കയ്പേറിയ അനുഭവങ്ങളാണ്. പണ്ട് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ വിദേശപിച്ചുകളില്‍ കളിക്കുമ്പോള്‍ വന്‍പരാജയങ്ങളാകുന്നത് സ്ഥിരം കാഴ്ചയായിരുന്നു. വിദേശത്തെ ബൗണ്‍സുള്ള പിച്ചുകളില്‍ കാല്‍പാദങ്ങളുടെ ചലനമില്ലാതെ ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിച്ച് അതായത് തോണ്ടി നോക്കുക എന്ന നാടന്‍ പ്രയോഗം നടത്തി കീപ്പര്‍ക്കോ സ്ലിപ്പിലോ ക്യാച്ചുകള്‍ നല്‍കി മടങ്ങുന്നത് സ്വാഭാവികമായിരുന്നു.
എന്നാല്‍ ഇന്ന് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് ഒരുപാട് മാറ്റം വന്നിട്ടുണ്ട്. ദ്രാവിഡ്, ലക്ഷ്മണ്‍, സച്ചിന്‍, സെവാഗ് തുടങ്ങിയ ഇന്ത്യയുടെ മുന്‍നിരക്കാരെല്ലാം ഈ ശൈലിക്കു മാറ്റം വരുത്തിയിരുന്നു. ഓസ്ട്രേലിയയില്‍ ഇന്ത്യ വന്നതിന് ശേഷം പത്ത് ഇന്നിംഗ്സുകളാണ് ധവാന്‍ ഇന്ത്യക്കായി ബാറ്റേന്തിയത്. ഇതില്‍ രണ്ടാം ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്സില്‍ നേടിയ ഒരു അര്‍ധ സെഞ്ച്വറി ഒഴികെ (81) മറ്റൊരു മത്സരത്തിലും മാന്യമായ സ്കോര്‍ കണ്ടെത്താന്‍ ഈ ഇടംകൈയ്യന്‍ ബാറ്റ്സ്മാന് കഴിഞ്ഞിട്ടില്ല. 178 റണ്‍സാണ് ഓസ്ട്രേലിയയില്‍ എത്തിയതിന് ശേഷം ധവാന്‍റെ ആകെ സമ്പാദ്യം.
തിരാഷ്ട്ര ടൂര്‍ണ്ണമെന്‍റിലെ ധവാന്‍റെ പ്രകടനമാണ് ഏറ്റവും ദയനീയം. ഇതുവരെ രണ്ടക്കം പോലും നേടാന്‍ ശിഖര്‍ ധവാന് സാധിച്ചിട്ടില്ല. ത്രിരാഷ്ട്ര ഏകദിന ടൂര്‍ണ്ണമെന്‍റിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ രണ്ട് റണ്‍സിന് പുറത്തായ ധവാന്‍ രണ്ടാം മത്സരത്തില്‍ ഒരു റണ്‍സിനും പുറത്തായി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ധവാന്‍റെ സമ്പാദ്യ എട്ട് റണ്‍സാണ്. ഓപ്പണിംഗിനിറങ്ങി പെട്ടെന്ന് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തുന്നത് കാരണം പിന്നീട് വരുന്ന ബാറ്റ്സ്മാന്‍മാര്‍ക്ക് കനത്ത സമ്മര്‍ദ്ദമാണ് ധവാന്‍ നല്‍കുന്നത്. ഇന്ത്യന്‍ പിച്ചുകളില്‍ കൂറ്റനടികള്‍ നടത്തി ശ്രദ്ധേയനായ ശിഖര്‍ ധവാന്‍ വിദേശ പിച്ചുകളില്‍ തിളങ്ങില്ലെന്ന ആരോപണം ശക്തമാണ്. എങ്കിലും ഇടക്ക് ഇംഗ്ലണ്ട് പരമ്പരയില്‍ കാഴ്ച്ചവെച്ച മികച്ച പ്രകടനം ഒരു പരിധിവരെ ഈ വിമര്‍ശനത്തിന് ധവാന്‍റെ മറുപടിയായെങ്കിലും വീണ്ടും ഓസ്ട്രേലിയയില്‍ എത്തുമ്പോള്‍ ബാറ്റിംഗില്‍ താളം തെറ്റുന്ന കാഴച്ചയാണ് കാണുന്നത്.
സോഷ്യല്‍ മീഡിയയില്‍ ശിഖര്‍ ധവാനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഗൗതം ഗംഭീറിനെയും വീരേന്ദ്ര സെവാഗിനെയുമെല്ലാം ഒഴിവാക്കി ധവാനെ ഓപ്പണിംഗ് ചെയ്യിക്കുന്നതിന് പിന്നിലെ യുക്തിയെന്തെന്ന് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ ചോദിക്കുന്നു. ധവാനെ ടീമില്‍ നിന്നും പുറത്താക്കണമെന്നും പകരം വീരുവിനേയോ ഗംഭീറിനേയോ ലോകകപ്പ് ടീമില്‍ കൊണ്ട് വരണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
1985ല്‍ ജനിച്ച ഡല്‍ഹിക്കാരന്‍ 13 ടെസ്റ്റുകളും 52 ഏകദിനത്തിലുമാണ് ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുളളത്. ഏകദിനത്തില്‍ ആറ് സെഞ്ച്വറി അടക്കം 2049 റണ്‍സ് നേടിയിട്ടുളള ധവാന്‍റെ ബാറ്റിംഗ് ശരാശരി 43.59 ആണ്. അടുത്ത കളിയില്‍ ഒരു സെഞ്ച്വറിയോടെ ഫോമില്ല എന്ന വിമര്‍ശനത്തിന് ധവാന്‍ മറുപടി നല്‍കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
.