Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
വെള്ള മൂര്‍ഖന്‍റെ പേര് ആതിര… | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

വെള്ള മൂര്‍ഖന്‍റെ പേര് ആതിര…

Posted on: Tuesday, Jan 06, 2015 10:43 hrs IST
Life Style news

സാധാരണ പാമ്പെന്നു കേള്‍ക്കുമ്പോള്‍ ഭയം തോന്നിയേക്കും. എന്നാല്‍ നല്ല തൂവെള്ള നിറത്തിലുള്ള മൂര്‍ഖന്‍ പാമ്പ് എന്നു കേട്ടാലോ കൗതുകം തോന്നിയേക്കാം… കൗതുകമുണര്‍ത്തുന്ന ഈ സുന്ദരന്‍ വെള്ളപ്പാമ്പിന് ഒരു പേരു കൂടിയിട്ടാലോ…? കുറേയധികം പേരുകളില്‍ നിന്നു തെരഞ്ഞെടുത്താണിവന് പേരിട്ടിരിക്കുന്നത്. വെള്ള പ്രകാശം ചൊരിയുന്നതു പോലെ തോന്നും ഈ മൂര്‍ഖന്‍ പാമ്പിനെ കണ്ടാല്‍. പേരിലും ആ വെളിച്ചം കൊണ്ടുവന്നിട്ടുണ്ട്. ആതിര എന്നാണ് ഈ പാമ്പിന് നല്‍കിയിരിക്കുന്ന പേര്.
സതേണ്‍ കാലിഫോര്‍ണിയയില്‍ നിന്നു ലോസ് എയ്ഞ്ചല്‍സിലെ ദി സാന്‍ ഡീഗോ മൃഗശാലയിലേക്ക് കൊണ്ടുവന്ന പാമ്പിന് ആതിര എന്ന ഹിന്ദി പേരാണ് നല്‍കിയത്. ഹിന്ദിയില്‍ പ്രകാശിക്കുന്ന എന്നാണ് ആതിരയ്ക്ക് അര്‍ഥം.
ഓണ്‍ലൈനുകളിലൂടെയാണ് പാമ്പിനുള്ള പേരു കണ്ടെത്തുന്നത്. കുറേ പേരുകളാണ് ഓണ്‍ലൈന്‍ പോളിലൂടെ മൃഗശാല അധികൃതര്‍ക്ക് ലഭിച്ചത്. അക്കൂട്ടത്തില്‍ നിന്നാണ് ആതിര തെരഞ്ഞെടുക്കുന്നത്. ആയിരത്തോളം ഓക്കുമരങ്ങള്‍ നിറഞ്ഞ കാട്ടില്‍ നിന്നാണ് വെള്ളമൂര്‍ഖന്‍ മൃഗശാലയിലെ ചില്ലുക്കൂട്ടിലേക്കെത്തുന്നത്.
ആതിര എന്നു പേരിനെ പുറമേ സഫേദ, ക്രീമ, ചീനി, മോട്ടി, സുന്ദര തുടങ്ങിയ പേരുകളാണ് പാമ്പിനിടാന്‍ പലരും ഓണ്‍ലൈനുകളിലൂടെ നിര്‍ദേശിച്ചത്. എന്നാല്‍ ആതിര എന്ന പേരിനാണ് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത്.
4,612 വോട്ടു നേടിയാണ് ആതിര ഒന്നാമതെത്തിയത്. അര്‍ഥമുള്ള പേരുകളാണ് ഒട്ടുമിക്കയാളുകളും ഓണ്‍ലൈനിലൂടെ അയച്ചു തന്നതെന്ന പ്രത്യേകതയുണ്ട്. വെള്ള എന്ന അര്‍ഥമുള്ള വാക്കാണ് സഫേദ, ക്രീം എന്നാണ് ക്രീമയുടെ അര്‍ഥം. ചീനി എന്നാല്‍ പഞ്ചസാരയെന്നും മോട്ടി എന്ന വാക്കിനു പേള്‍ എന്നാണ് അര്‍ഥം. വെള്ളമൂര്‍ഖനു ലഭിച്ച പേരുകളില്‍ ഏറെയും ഹിന്ദി വാക്കുകളായിരുന്നുവെന്നതു ശ്രദ്ധേയമാണ്. ഇത്രയധികം പേരുകളില്‍ നിന്നു ആതിരയെന്ന പേരു തെരഞ്ഞെടുത്തതു മൃഗശാല സൂക്ഷിപ്പുകാരനാണ്.
മൂര്‍ഖന്‍ പാമ്പുകളുടെ ജന്മദേശം എന്നു കരുതപ്പെടുന്നത് ഏഷ്യയിലെ തെക്കുക്കിഴക്കന്‍ മേഖലകളാണ്. അതുകൊണ്ടാണ് അന്നാട്ടിലെ പേരുകളോടു സാമ്യമുള്ളവ പാമ്പിനു വേണ്ടി സെലക്റ്റ് ചെയ്യുന്നത്.