Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
പുതുവര്‍ഷം പുത്തന്‍ പ്രതീക്ഷ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

പുതുവര്‍ഷം പുത്തന്‍ പ്രതീക്ഷ

Posted on: Wednesday, Dec 31, 2014 11:47 hrs IST
Special news

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങി; പിന്നാലെ പോലീസും: കോട്ടയം: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങി, നിയന്ത്രണമില്ലാതെ ആഘോഷിക്കുന്നവരെ വരവേല്‍ക്കാന്‍ പോലീസും. ടൂറിസ്‌റ്റ്‌ കേന്ദ്രങ്ങളും ഹോട്ടലുകളും റിസോര്‍ട്ടുകളുമെല്ലാം ആഘോഷത്തിനായി ഒരുങ്ങിക്കഴിഞ്ഞു. കുമരകത്തും കോട്ടയത്തുമാണു ജില്ലയില്‍ പ്രധാനമായും പുതുവത്സര ആഘോഷങ്ങള്‍ നടക്കുന്നത്‌. കുമരകത്ത്‌ റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും ഹോംസ്‌റ്റേകളിലുമെല്ലാം മുറി നേരത്തെ തന്നെ ബുക്ക്‌ ചെയ്‌തു കഴിഞ്ഞിരുന്നു. ഹൗസ്‌ബോട്ടുകളെല്ലാം തന്നെ നേരത്തെ ബുക്ക്‌ ചെയ്‌തിരുന്നു. ഇന്നു വൈകിട്ട്‌ ആറോടെ ആഘോഷപരിപാടികള്‍ ആരംഭിക്കും. കലാപരിപാടികളും നൃത്തവും പാട്ടും കരിമരുന്നു കലാപ്രകടനവും ഒക്കെയായി ഹോട്ടലുകള്‍ മത്സരിച്ചാണു പരിപാടികള്‍ ആസൂത്രണം ചെയ്‌തിരിക്കുന്നത്‌.
ഡീലക്‌സ്‌ ഹോട്ടലുകള്‍ ഈ വര്‍ഷത്തെ അവസാനത്തെ സൂര്യാസ്‌തമനം ബോട്ടുകളില്‍ കായലില്‍ പോയി കാണുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്‌. വിദേശ വിഭവങ്ങള്‍ക്കൊപ്പം കരിമീന്‍ ഉള്‍പ്പെടെയുള്ള നാടന്‍ വിഭവങ്ങളുമായി വിഭവസമൃദ്ധമായ ഭക്ഷണവും ആഘോഷത്തിനായി എത്തുന്നവര്‍ക്കു തയാറാക്കിയിട്ടുണ്ട്‌. ഉത്തരവാദിത്വ ടൂറിസം പദ്ധതിയുടെ ടൂര്‍ പാക്കേജിന്റെ ഭാഗമായും സഞ്ചാരികള്‍ എത്തിയിട്ടുണ്ട്‌. പുതുവത്സര ആഘോഷങ്ങള്‍ മുന്‍നിര്‍ത്തി ജില്ലയില്‍ ഇന്നു വൈകിട്ട്‌ മുതല്‍ നാളെ പുലര്‍ച്ചെ വരെ ജില്ലയില്‍ പ്രത്യേക നിരീക്ഷണവും മുഴുവന്‍ സമയ പെട്രോളിംഗും തുടര്‍ച്ചയായ വാഹന പരിശോധനയും നടത്തും.
ആഘോഷങ്ങള്‍ കൂടുതല്‍ നടക്കുന്ന കുമരകം, വാഗമണ്‍, പരുത്തുംപാറ തുടങ്ങിയ സ്‌ഥലങ്ങളില്‍ കൂടുതല്‍ പോലീസിന്റെ സേവനം ലഭ്യമാക്കും. മദ്യപിച്ചും അമിത വേഗതയിലും വാഹനം ഓടിക്കുന്നവര്‍, പൊതു സ്‌ഥലങ്ങളില്‍ ക്രമരഹിതമായി പെരുമാറുന്നവര്‍, പൊതുസ്‌ഥലങ്ങളില്‍ മദ്യപാനം നടത്തുന്നവര്‍ എന്നിവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും. മദ്യപിച്ച്‌ വാഹനം ഓടിക്കുന്നവരുടെ ഡ്രൈവിംഗ്‌ ലൈസന്‍സ്‌ റദ്ദു ചെയ്യുന്നതിനുള്ള നടപടികളും പൊതു സ്‌ഥലങ്ങളില്‍ അപകടകരമായി പടക്കം പൊട്ടിക്കുന്നവര്‍ക്കെതിരെയും സ്‌ഫോടക വസ്‌തു നിയമ പ്രകാരമുള്ള നടപടികളും സ്വീകരിക്കും.
പൊതു സ്‌ഥലങ്ങളിലും ബസുകളിലും ഉണ്ടാകുന്ന തിരക്കിന്റെ മറവില്‍ നടക്കാനിടയുള്ള പോക്കറ്റടി, സ്‌ത്രീകളെ ശല്യപ്പെടുത്തല്‍ എന്നിവ പിടികൂടുന്നതിനായി ഷാഡോ പോലീസിനെ നിയോഗിക്കും. ടൗണുകളിലും ജനത്തിരക്കുള്ള നിരത്തുകളിലും മാര്‍ക്കറ്റ്‌, വ്യാപാര സമുച്ചയങ്ങള്‍, ഷോപ്പിംഗ്‌ മാളുകള്‍ എന്നിവ ഉള്‍പ്പെടുത്തി പോലീസ്‌ ഫുട്‌പട്രോളും നടത്തും.
വളരണം ഗതാഗത രംഗം' കുറയണം കുരുക്ക്‌
ഗതാഗത രംഗത്തു വന്‍ മുന്നേറ്റം പുതുവര്‍ഷത്തിലുണ്ടാകുമെന്നാണു പ്രതീക്ഷ. ജില്ലയിലൂടെ കടന്നുപോകുന്ന എം.സി. റോഡിന്റെ നവീകരണം ആരംഭിച്ചത്‌ ഏറെ പ്രതീക്ഷ പകരുന്നു. കോട്ടയം ടൗണിനോടനുബന്ധിച്ചുള്ള പടിഞ്ഞാറന്‍ ബൈപ്പാസിന്റെ നിര്‍മാണം വേഗത്തില്‍ നടന്നുവരുന്നു. ഈരയില്‍ക്കടവ്‌ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി, വട്ടമൂടു പാലത്തിന്റെയും കുമാരനല്ലൂര്‍ മേല്‍പ്പാലത്തിന്റെയും നിര്‍മാണം പുരോഗമിക്കുന്നു. കെ.കെ. റോഡിന്റെ വികസനം ഈ വര്‍ഷമുണ്ടാകുമെന്നാണു പ്രതീക്ഷ. റോഡുകളുടെ വികസനം സാധ്യമായി വരുമ്പോഴും മിക്ക ടൗണുകളിലെയും ഗതാഗതക്കുരുക്ക്‌ എങ്ങനെ പരിഹരിക്കുമെന്നത്‌ ചോദ്യചിഹ്‌നമായി അവശേഷിക്കുന്നു. കോട്ടയം, ഏറ്റുമാനൂര്‍, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ടൗണുകളിലെല്ലാം ഗതാഗതക്കുരുക്കു ജനങ്ങളെ വെള്ളം കുടിപ്പിക്കുകയാണ്‌.
റബര്‍ നയത്തില്‍ പ്രതീക്ഷയര്‍പ്പിക്കാമോ?
കാര്‍ഷികമേഖല ഏറെ പ്രതീക്ഷയോടെയാണു പുതുവര്‍ഷത്തെ ഉറ്റുനോക്കുന്നത്‌. ത കര്‍ന്നടിഞ്ഞു കിടക്കുന്ന റബര്‍ വിപണിയില്‍ നേരിയ ചലനമെങ്കിലുമുണ്ടാകുമെന്നാണു കര്‍ഷകരുടെ പ്രതീക്ഷ. പുതുവര്‍ഷത്തില്‍ പ്രഖ്യാപിക്കുമെന്നു പറയുന്ന കേന്ദ്രസര്‍ക്കാരിന്റെ റബര്‍ നയമാണ്‌ ഈ പ്രതീക്ഷയ്‌ക്കു കാരണം. ഊഹക്കച്ചവടക്കാരുടെയും ടയര്‍ ലോബിയുടെയും സ്വാധീനത്തില്‍നിന്നു മുക്‌തമായി റബറിനു യഥാര്‍ഥ വില പുതിയ വര്‍ഷത്തിലെങ്കിലും ലഭിക്കണമേയെന്നാണു കര്‍ഷകരുടെ പ്രാര്‍ഥന. സംഭരണ രംഗത്തെ അനിശ്‌ചിതത്വം അവസാനിപ്പിച്ച്‌ നെല്ല്‌ സംഭരിച്ചാല്‍ ഉടന്‍ പണം നല്‍കുന്ന അവസ്‌ഥ ഈ വര്‍ഷമെങ്കിലുമുണ്ടാകുമെന്നാണു നെല്‍ കര്‍ഷകരുടെ പ്രതീക്ഷ. വിലത്തകര്‍ച്ച മൂലം നട്ടംതിരിയുന്ന കര്‍ഷകര്‍ക്ക്‌ എന്തെങ്കിലും സാമ്പത്തിക പാക്കേജ്‌ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകുമോയെന്നു കര്‍ഷകര്‍ പ്രതീക്ഷയോടെ ഉറ്റു നോക്കുന്നു.
വിദ്യാഭ്യാസ ഹബ്ബാകണം നമ്മുടെ ജില്ല
വിദ്യാഭ്യാസ രംഗത്തും പുതുവര്‍ഷത്തില്‍ ജില്ലയില്‍ ഏറെ മാറ്റങ്ങളുണ്ടാകുമെന്നാണു പ്രതീക്ഷ. ട്രിപ്പില്‍ ഐ.ടി, കേറ്ററിംഗ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌, രണ്ടാമതൊരു കേന്ദ്രീയ സ്‌കൂള്‍ തുടങ്ങിയവ ഉദ്‌ഘാടനം നടന്ന അവസ്‌ഥയില്‍ തന്നെ നില്‍ക്കുകയാണ്‌. ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മാസ്‌ കമ്മ്യൂണിക്കേഷന്റെ പ്രവര്‍ത്തനം പുതുവര്‍ഷത്തില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്‌ജമാകണമെന്നു ജനങ്ങള്‍ ആഗ്രഹിക്കുന്നു. സയന്‍സ്‌ സിറ്റിയുടെ നിര്‍മാണത്തിലും വേഗം വര്‍ധിപ്പിക്കേണ്ടതായുണ്ട്‌. ഇഴഞ്ഞു നീങ്ങുന്ന പരീക്ഷകളും ഫലപ്രഖ്യാപനവും ഒഴിവാക്കി എം.ജി. സര്‍വകലാശാലയില്‍ പരീക്ഷാ കലണ്ടറില്‍ സമൂലമായ മാറ്റമുണ്ടാകുമെന്നു വിദ്യാര്‍ഥികള്‍ പ്രതീക്ഷിക്കുന്നു. സ്‌കൂളുകളില്‍ നടപ്പാക്കിയ ഗുരുകുലം പദ്ധതിയുടെ വ്യാപനവും വിദ്യാഭ്യാസ മേഖലയില്‍ പ്രതീക്ഷപ്പെടുന്നുണ്ട്‌.
കാത്തിരിക്കുന്നു ഒട്ടേറെ വികസന പദ്ധതികള്‍
കോട്ടയം കെ.എസ്‌.ആര്‍.ടി.സി, ജില്ലാ പോലീസിന്റെ പുതിയ സമുച്ചയം പാലായില്‍ ബൈപ്പാസിന്റെ അവസാന ഘട്ടം എന്നു തുടങ്ങി ഇനിയും പൂര്‍ത്തീകരിക്കപ്പെടാത്ത നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ ജില്ലയിലുണ്ട്‌. പക്ഷിപ്പനി പോലെയുള്ള രോഗങ്ങള്‍ ഇനിയും പടര്‍ന്നു പിടിക്കാതിരിക്കാന്‍ ശാശ്വത പരിഹാര മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ പുതുവര്‍ഷത്തില്‍ നടപടിയുണ്ടാകുമോയെന്നു കര്‍ഷകര്‍ കാത്തിരിക്കുന്നു. പടിഞ്ഞാറന്‍ മേഖലയുടെ പ്രധാന വരുമാന സ്രോതസായ ടൂറിസം മേഖലയുടെ വികസനം ഉള്‍പ്പെടെയുള്ള പദ്ധതികളും പുതുവര്‍ഷത്തിന്റെ പ്രതീക്ഷകളാണ്‌.