Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
വാഹന വിപണിയിൽ ഉറ്റുനോക്കി പുതുവർഷത്തിലേക്ക് ഓഹരി വിപണി | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

വാഹന വിപണിയിൽ ഉറ്റുനോക്കി പുതുവർഷത്തിലേക്ക് ഓഹരി വിപണി

Posted on: Monday, Dec 29, 2014 11:10 hrs IST

അമേരിക്കയിൽ പലിശ നിരക്കുകൾ ഉയരുമെന്ന ഭീതിയും തിരിച്ചടിയായി.

കഴിഞ്ഞവാരം 27,241 എന്ന നിലയിലാണ് സെൻസെക്‌സ് വ്യാപാരം പൂർത്തിയാക്കിയത്. നിഫ്‌റ്റി 8,200ലും. ഡിസംബറിലെ വാഹന വില്‌പന സംബന്ധിച്ച കണക്കുകൾ ഈവാരം മുതൽ വന്നുതുടങ്ങുമെന്നത് ഓഹരി വിപണിയിൽ സ്വാധീനം ചെലുത്തും. ക്രൂഡോയിൽ വില വ്യതിയാനവും ഡോളറിനെതിരെ രൂപയുടെ പ്രകടനവും ഈവാരം നിർണായകമാകും. ജനുവരി രണ്ടാം വാരം മുതൽ നടപ്പു വർഷത്തെ മൂന്നാംപാദ പ്രവർത്തനഫലങ്ങൾ പുറത്തുവരുമെന്നതും നിക്ഷേപകരെ ഓഹരി വിപണിയുടെ ഗതി നിയന്ത്രിക്കും.

2015ൽ വൻ കുതിപ്പാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഏവരും പ്രതീക്ഷിക്കുന്നത്. മോദി സർക്കാരിൽ നിന്ന് ആകർഷകമായ സാമ്പത്തിക പരിഷ്‌കരണ നടപടികൾ ഏവരും ഉറ്റുനോക്കുന്നു. സെൻസെക്‌സ് ചരിത്രത്തിലാദ്യമായി 30,000 പോയിന്റുകളിൽ മുത്തമിടുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന വർഷമാണ് 2015.
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഡ്രൈവർ സീറ്റിൽ വിദേശ നിക്ഷേപകർ തന്നെയാകുമുണ്ടാകുക. 2014ൽ ഇതുവെ 4,200 കോടി ഡോളറിന്റെ നിക്ഷേപം അവർ ഇന്ത്യയിൽ നടത്തിയതാണ് ഓഹരി സൂചികകളെ റെക്കോഡുകളിലേക്ക് നയിച്ചത്. ഏകദേശം 2.56 ലക്ഷം കോടി രൂപ മതിക്കുമിത്. 2015ലേക്കും വിദേശ നിക്ഷേപകർ ഏറ്റവുമധികം ഉന്നമിടുന്നത് ഇന്ത്യയെ തന്നെയാണ്.