Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
ഈ വര്‍ഷത്തെ മികച്ച ബജറ്റ് ഫോണുകള്‍ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

ഈ വര്‍ഷത്തെ മികച്ച ബജറ്റ് ഫോണുകള്‍

Posted on: Friday, Dec 26, 2014 10:21 hrs IST
Auto news


സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഈ വര്‍ഷം താരമായത് ബജറ്റ് ഫോണുകളാണ്. വില കൂടിയതും കുറഞ്ഞതുമായ നിരവധി ഫോണുകള്‍ ഉണ്ടായിരുന്നുവെന്നതും ബജറ്റ് ഫോണുകള്‍ തന്നെയായിരുന്നു 2014ലെ വിപണിയിലെ താരം.
എന്ന് വെച്ച് ഹൈ എന്‍ഡ് ഫോണുകള്‍ക്കുള്ള ഡിമാന്‍ഡ് കുറഞ്ഞിട്ടൊന്നുമില്ല. എങ്കിലും അത്യാവശ്യത്തിന് ആളുകളുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കാനും പോക്കറ്റിന്‍റെ കനത്തിന് താങ്ങുന്നതുമായ സ്മാര്‍ട്ട്ഫോണുകള്‍ക്ക് മികച്ച പ്രാധാന്യമാണ് കമ്പനികള്‍ നല്‍കിയത്. അല്ലെങ്കില്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. ഈ വര്‍ഷം ഇതുവരെ ഇറങ്ങിയതില്‍ മികച്ച ബജറ്റ്ഫോണുകളെ പരിചയപ്പെടാം.
ആന്‍ഡ്രോയ്ഡ് വണ്‍ സീരിസ്
10,000 രൂപയ്ക്ക് താഴെയുള്ളവയെയാണ് ബജറ്റ് സ്മാര്‍ട്ട്ഫോണുകളായി പരിഗണിക്കുന്നത്. ഈ വര്‍ഷം ഈ ശ്രേണിയില്‍ ഏറ്റവും മുന്നില്‍ നില്‍കുന്നത് ഗൂഗ്ളിന്‍റെ സ്വന്തം ആന്‍ഡ്രോയ്ഡ് വണ്‍ സീരീസാണ്.
സെര്‍ച്ച് ഭീമന്‍ ഇന്ത്യയിലാണ് ആദ്യം ആന്‍ഡ്രോയ്ഡ് വണ്‍ പരീക്ഷിക്കുന്നത്. അതും ഇന്ത്യന്‍ വിപണിയില്‍ രണ്ടാം സ്ഥാനക്കാരായ മൈക്രോമാക്സിന്‍റെയും കാര്‍ബണിന്‍റെയും പങ്കാളിത്തത്തോടെ.

മൈക്രോമാക്സ് കാന്‍വാസ് എ1, കാര്‍ബണ്‍ സ്പാര്‍ക്ള്‍ എന്നിവയാണ് ആന്‍ഡ്രോയ്ഡ് വണില്‍ ഗൂഗ്ള്‍ അവതരിപ്പിച്ചത്. ഇവയ്ക്ക് യഥാക്രമം, 6,499, 9,399 രൂപയാണ് വില. ഒരു ജിബി റാം, ക്വാഡ് ക്വാര്‍ പ്രൊസസര്‍, നാല് ജിബി ഇന്‍റേണല്‍ മെമ്മറി ഡ്യുവല്‍ സിം, ആന്‍ഡ്രോയ്ഡ് 4.4, 5 എംപി ക്യാമറ, 4.5 ഇഞ്ച് ഡിസ്പ്ലെ എന്നിവയാണ് ഇവയുടെ പ്രത്യേകതകള്‍.
ഇന്ത്യയില്‍ ബജറ്റ് സ്മാര്‍ട്ട്ഫോണുകളുടെ വിപണി വളരുന്നതിന് അനുസരിച്ച് വല വിരിക്കുന്ന തന്ത്രമാണ് ഗൂഗ്ള്‍ ചെയ്തത്.
അസുസ് സെന്‍ഫോണ്‍ 5
ബജറ്റ് ശ്രേണിയില്‍ ഏറ്റവും വില കൂടിയത്. 9,999 രൂപയാണ് വില. പക്ഷെ പ്രീമിയം മോഡല്‍ ഡിസൈനിങ്, അഞ്ച് ഇഞ്ച് ഡിസ്പ്ലെ തുടങ്ങിയവ മറ്റുള്ളവയില്‍ നിന്നും സെന്‍ഫോണ്‍5നെ വിത്യസ്തമാക്കുന്നു. രണ്ട് ജിബി റാം, എട്ട് ജിബി സ്റ്റോറേജ്, എട്ട് എംപി ബാക്ക് ക്യമാറ, 2 എംപി മുന്‍ ക്യാമറ തുടങ്ങിയവയും ഫോണിലുണ്ട്.
ഷവോമി റെഡ്മി 1എസ്
വില 5,999 രൂപ. 4.7 ഇഞ്ച് ഡിസ്പ്ലെ. 1.6 ജിഗാഹെര്‍ട്സ് ക്വാഡ് ക്വാര്‍ സ്നാപ്ഡ്രാഗണ്‍ 400 പ്രൊസസര്‍. എട്ട് എംപി ക്യാമറ. ഇത്രെയും പ്രത്യേകതകളുള്ള സ്മാര്‍ട്ട്ഫോണുകളുമായി വിപണിയിലെത്തിയെങ്കിലും ഡല്‍ഹി ഹൈക്കോടതി വിധി തിരിച്ചടിയായി കമ്പനിക്ക്.

മോട്ടൊ ഇ
moto-eമോട്ടറോളയ്ക്ക് ഇപ്പോള്‍ ശുക്രദശയാണ്. കാരണം തൊട്ടതെല്ലാം പൊന്നാകുന്നതാണ് നിലവിലെ വിപണി ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ചൈനീസ് കമ്പനി ലെനോവ, മോട്ടറോളയെ ഏറ്റെടുത്തിട്ട് അധികമായിട്ടില്ല. മികച്ച ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതില്‍ കമ്പനി വേറിട്ട് ചിന്തിക്കുന്നു. അതിന്‍റെ ഫലമായാണ് മോട്ടൊ ഇ എത്തിയത്. വില 6,999 രൂപ. ബജറ്റ് വിഭാഗത്തില്‍ മികച്ച ഹാര്‍ഡ്വെയര്‍ സോഫ്റ്റ്വെയര്‍ പെര്‍ഫോമന്‍സ് കാഴ്ചവെയ്ക്കുന്നവയില്‍ മുന്‍പന്തിയിലാണ് മോട്ടൊ ഇ. 4.3 ഇഞ്ച് ഡിസ്പ്ലെയ്ക്ക് ഗോറില്ല ഗ്ലാസ് പ്രൊട്ടക്ഷനാണ് നല്‍കിയിട്ടുള്ളത്. ആന്‍ഡ്രോയ്ഡിന്‍റെ പുതി അപ്ഡേറ്റുകള്‍ ലഭിക്കുന്നു എന്നത് പ്രത്യേകതയാണ്. ഒരു ജിബി റാം, 1.2 ജിഗാഹെര്‍ട്സ് ക്വാഡ്ക്വാര്‍ പ്രൊസസര്‍ തുടങ്ങിയവയ ഹാര്‍ഡ്വെയര്‍ പ്രത്യേകതകളാണ്. എല്‍ഇഡി ഇല്ലാത്ത 5 എംപി ക്യാമറയാണ് ഫോണിനെ അല്‍പ്പം പിന്നിലാക്കുന്നത്.
മൈക്രോസോഫ്റ്റ് ലൂമിയ 535
ഡ്യുവല്‍ സിം മോഡലായി ലൂമിയ 535ന് 8,999 രൂപയാണ് വില. നോക്കിയയുടെ ലോഗൊ ഇല്ലാത്ത ആദ്യ മൈക്രോസോഫ്റ്റിന്‍റെ ആദ്യ ഫോണായ ലൂമിയ 535 വിന്‍ഡോസിലാണ് പ്രവര്‍ത്തിക്കുന്നത്. ഒരു ജിബി റാം, എട്ട് ജിബി സ്റ്റോറേജ്, അഞ്ച് എംപി ക്യാമറ തുടങ്ങിയവയാണ് പ്രത്യേകതകള്‍.
ഷവോമി റെഡ്മി നോട്ട്
വില 8,999 രൂപ. ഫാബ്ലറ്റ് മോഡലാണ്. 5.5 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലെയുള്ള ഫാബ്ലറ്റില്‍ രണ്ട് സിം ഉപയോഗിക്കാം. രണ്ട് ജിബി റാം, എട്ട് ജിബി ഇന്‍റേണല്‍ മെമ്മറി തുടങ്ങിയവയുണ്ട്. 13 എംപി ക്യാമറയാണ് ഏറ്റവും പ്രത്യേകത. അഞ്ച് എംപി പിന്‍ക്യമാറയും കമ്പനി നല്‍കുന്നു. റെഡ്മിയുടെ 4ജി മോഡലിന് വിലയില്‍ ആയിരം രൂപ കൂടുതല്‍ നല്‍കിയാല്‍ ലഭിക്കും.
ഹുവായ് ഹോണര്‍ ഹോളി
പേര് അല്‍പ്പം കൂടിപ്പോയെങ്കിലും വില അത്രെ കൂടുതലല്ല. 6,999. അഞ്ച് എച്ച്ഡി ഡിസ്പ്ലെ16 ജിബി ഇന്‍റെണല്‍ മെമ്മറി, ഒരു ജിബി റാം, എട്ട് എംപി ക്യാമറ തുടങ്ങിയവ ഈ വിലയ്ക്ക് അനുസരിച്ചുള്ള പ്രത്യേകതകളാണ്. ഒഎസ് ആന്‍ഡ്രോയ്ഡ് 4.3.