Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
ഇന്ത്യക്കാര്‍ക്ക് പ്രധാനം സുരക്ഷ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

ഇന്ത്യക്കാര്‍ക്ക് പ്രധാനം സുരക്ഷ

Posted on: Tuesday, Dec 23, 2014 12:46 hrs IST
Auto news

പുതിയ ചെറുകാറുകളും ഇടത്തരം കാറുകളും വാങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ ഏറ്റവുമധികം പ്രാധാന്യം നല്‍കുന്നത് സുരക്ഷാ സംവിധാനങ്ങള്‍ക്ക്. അന്താരാഷ്ട്ര ഓട്ടോമൊബൈല്‍ റിസര്‍ച്ച് ആന്‍ഡ് കണ്‍സള്‍ട്ടിങ് സ്ഥാപനമായ ജെ ഡി പവര്‍ നടത്തിയ ഓട്ടോമോട്ടീവ് പെര്‍ഫോമന്‍സ് എക്‌സിക്യൂഷന്‍ ആന്‍ഡ് ലേഔട്ട് (APEAL) സര്‍വെയിലാണ് ഇക്കാര്യം വ്യക്തമായത്.

സര്‍വെയില്‍ പങ്കെടുത്ത 95 ശതമാനം പേരും ചെറുകാറുകളില്‍ ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റുകള്‍ വേണമെന്ന് അഭിപ്രായപ്പെട്ടു. 35 ശതമാനം പേര്‍ക്ക് മാത്രമാണ് കാറില്‍ നിലവില്‍ ഈ സംവിധാനമുള്ളത്. 94 ശതമാനം പേര്‍ ആന്റീ ലോക്ക് ബ്രേക്കിങ് (എ.ബി.എസ്) സംവിധാനം ചെറുകാറില്‍ വേണമെന്ന് അഭിപ്രായപ്പെട്ടു. നിലവില്‍ ഈ സുരക്ഷാ സംവിധാനമുള്ളത് 24 ശതമാനം പേര്‍ക്കുമാത്രം. 92 ശതമാനം പേര്‍ ചെറുകാറില്‍ എയര്‍ബാഗ് വേണമെന്ന് അഭിപ്രായപ്പെട്ടു. വിലയേറിയ ചെറുകാറുകള്‍ സ്വന്തമായുള്ള 12 ശതമാനം പേര്‍ക്ക് മാത്രമാണ് നിലവില്‍ എയര്‍ബാഗിന്റെ സുരക്ഷയുള്ളത്.

സുരക്ഷ കഴിഞ്ഞാല്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യം ഡ്രൈവിങ് അനായാസവും സുഖകരവുമാക്കാന്‍ സഹായിക്കുന്ന സംവിധാനങ്ങളാണ്. സര്‍വെയില്‍ പങ്കെടുത്ത 93 ശതമാനം പേര്‍ കാറില്‍ ഹാന്‍ഡ്‌സ് ഫ്രീ കമ്യൂണിക്കേഷന്‍ സംവിധാനം വേണമെന്ന് ആവശ്യപ്പെട്ടു. 82 ശതമാനം പേര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വേണമെന്ന് അഭിപ്രായപ്പെട്ടു.

ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്ന തരത്തില്‍ ചിലവുകുറഞ്ഞ സുരക്ഷാ സംവിധാനങ്ങള്‍ വാഹന നിര്‍മ്മാതാക്കള്‍ വികസിപ്പിച്ച് ചെറുകാറുകള്‍ അടക്കമുള്ളവയില്‍ സ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്ന് സര്‍വെ ചൂണ്ടിക്കാട്ടുന്നുവെന്ന് ജെ ഡി പവര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (ഏഷ്യ പെസിഫിക്, സിംഗപ്പുര്‍) മോഹിത് മല്‍ഹോത്ര പറഞ്ഞു. അടിസ്ഥാന സുരക്ഷാ സംവിധാനങ്ങളെങ്കിലും വേണമെന്നാണ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ ചെറുകാര്‍ ഉപഭോക്താക്കള്‍ ലോ സ്പീഡ് കൊളിഷന്‍ അവോയ്ഡന്‍സ് സിസ്റ്റം, ഫുള്ളി ഓട്ടോണമസ് പാര്‍ക്കിങ് സിസ്റ്റം തുടങ്ങിയ ആധുനിക സുരക്ഷാ സംവിധാനങ്ങളാണ് ആവശ്യപ്പെടുന്നത്. ഇന്ത്യന്‍ കാര്‍ ഉടമകള്‍ ദിവസവും ശരാശരി രണ്ട് മണിക്കൂറെങ്കിലും കാറോടിക്കുന്നുവെന്നും സര്‍വെ കണ്ടെത്തിയിട്ടുണ്ട്.