Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
പൂന ടു നാട്ടകം ഒരു സൈക്കിള്‍ യാത്ര; തരുണ്‍ താണ്ടിയത്‌ 1500 കിലോമീറ്റര്‍ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

പൂന ടു നാട്ടകം ഒരു സൈക്കിള്‍ യാത്ര; തരുണ്‍ താണ്ടിയത്‌ 1500 കിലോമീറ്റര്‍

Posted on: Tuesday, Dec 23, 2014 10:44 hrs IST
Special news

കോട്ടയം: ക്രിസ്‌മസ്‌ അവധി ആഘോഷിക്കാന്‍ ജോലി സ്‌ഥലത്തു നിന്നു വീട്ടിലേക്കൊരു സൈക്കിള്‍ യാത്ര, ഇതിലെന്തു പുതുമയെന്നു കരുതാന്‍ വരട്ടെ, നാട്ടകം പാറേക്കടവില്‍ തരുണ്‍ മാര്‍ക്കോസ്‌ യാത്ര ചെയ്‌തതു പൂനയില്‍ നിന്നു നാട്ടകത്തെ വീട്ടിലേക്കാണ്‌, സൈക്കിള്‍ ചവിട്ടിയത്‌ 1500 കിലോമീറ്റര്‍ ദൂരം. പൂനയിലെ ടീമാക്‌ എന്ന കമ്പനിയുടെ ഡയറക്‌ടറാണ്‌ തരുണ്‍. വ്യായാമത്തിനായി ദിവസവും 20 കിലോമീറ്റര്‍ വരെ സൈക്കിള്‍ ചവിട്ടുന്ന തരുണ്‍ ഇത്തവണ നാട്ടിലേക്കുള്ള യാത്ര സൈക്കിളിലാകാമെന്നു തീരുമാനിക്കുന്നത്‌ ഏതാനും മാസം മുമ്പാണ്‌. ഇതിനായി കാനന്‍ഡെയ്‌ല്‍ കാഡ്‌8 റോഡ്‌ബൈക്ക്‌ എന്ന സൈക്കിള്‍ സംഘടിപ്പിച്ചു. കഴിഞ്ഞ ആറിനു രാത്രി സുഹൃത്ത്‌ പ്രശാന്ത്‌ വര്‍മ്മയ്‌ക്കൊപ്പം പൂനയില്‍ നിന്നു തിരിച്ച തരുണ്‍ ഞായറാഴ്‌ച വൈകിട്ടു നാട്ടകത്തെ വീട്ടിലെത്തി.
മുംബൈക്കാരാനായ പ്രശാന്ത്‌ ഗോവ വരെ തരുണിനൊപ്പമുണ്ടായിരുന്നു. സത്താറാ - കോലാപ്പൂര്‍ -രാധാന്‍ഹരി- കാര്‍വാര്‍- മണിപ്പാല്‍ - കാസര്‍കോഡ്‌ വഴിയായിരുന്നു യാത്ര രാധാന്‍ഹരിയിലെ വനമേഖലയില്‍കൂടിയുള്ള രാത്രി യാത്ര മറക്കാനാവാത്ത അനുഭവമാണു സമ്മാനിച്ചതെന്നു തരുണ്‍ പറഞ്ഞു. ഗോവയിലെയും പിന്നെ കേരളത്തിലെയും യാത്രയുമാണു തരുണിന്റെ മനസിനെ ഏറ്റവും ആകര്‍ഷിച്ചത്‌. രാത്രിയില്‍ കൂടുതല്‍ യാത്ര ചെയ്‌തു പകല്‍ ലോഡ്‌ജുകളിലും ബന്ധുഭവനങ്ങളിലും വിശ്രമിച്ചായിരുന്നു യാത്ര. ഓരോ സ്‌ഥലങ്ങളും വിശദമായി കണ്ടു നാട്ടുകാരുമായി സംസാരിച്ചു പ്രദേശത്തെ ഭക്ഷണ രുചികള്‍ മനസിലാക്കിയുള്ള യാത്രയില്‍ ഒരു തടസങ്ങളും നേരിട്ടില്ലെന്നു തരുണ്‍ പറയുന്നു.
ഗുരുവായൂരിലെത്തിയപ്പോള്‍, പുലര്‍ച്ചെ രണ്ടിനു സൈക്കിളിനുണ്ടായ തകരാര്‍ മാത്രമായിരുന്നു ഏക തടസം. കൊങ്കണ്‍ തീരത്തുകൂടിയുള്ള യാത്രയ്‌ക്കായി ഏറെ നാളായി കൊതിച്ചിരുന്ന തരുണ്‍ ഇതു പൂര്‍ത്തീകരിക്കാനായതിന്റെ സന്തോഷത്തിലാണ്‌ ഇപ്പോള്‍. ആദ്യ രണ്ടുദിവസങ്ങളില്‍ ശാരീരികമായി അല്‍പ്പം ക്ഷീണം തോന്നിയിരുന്നതായി തരുണ്‍ പറയുന്നു. ഗോവയില്‍ നിന്നു തനിച്ചുള്ള യാത്രയില്‍ മനസിനെ പാകപ്പെടുത്തിയെടുക്കാനും മണിക്കൂറുകള്‍ വേണ്ടിവന്നു. അവശേഷിച്ച എല്ലാ സ്‌ഥലങ്ങളിലും ആസ്വദിച്ചു തന്നെയായിരുന്നു യാത്ര.
കുറഞ്ഞതു മുപ്പതു പേരെങ്കിലുമായി ദിവസവും ആശയവിനിമയം നടത്തുക വഴി ആ പ്രദേശത്തിന്റെ സംസ്‌കാരവും പ്രകൃതിയുമെല്ലാം അടുത്തറിയാന്‍ കഴിഞ്ഞതായും തരുണ്‍ പറയുന്നു. സൈക്കിളില്‍ ലൈഫ്‌ ട്രാക്കിംഗ്‌ ഡിവൈസ്‌ ഘടിപ്പിച്ചിരുന്നതിനാല്‍ വിദേശത്തു ഡോക്‌ടറായ പിതാവ്‌ ഡോ. മര്‍ക്കോസിനും ഫാഷന്‍ ഡിസൈനറായ മാതാവു മിനിയ്‌ക്കും സഹോദരങ്ങളായ പ്രവീണിനും പ്രിയങ്കയ്‌ക്കും യാത്ര എവിടെയെത്തിയെന്നു കൃത്യമായി മനസിലാക്കാന്‍ കഴിഞ്ഞിരുന്നു.
വെള്ളം കുടിക്കാനോ, കാഴ്‌ചകള്‍ കാണാനോ പ്രധാന റോഡില്‍ നിന്ന്‌ അല്‍പ്പം മാറിയാല്‍ ആ നിമിഷം അച്‌ഛന്റെ കോള്‍ എത്തുമായിരുന്നുവെന്നു തരുണ്‍ പറഞ്ഞു. മാത്രമല്ല, ഇന്റസ്‌റ്റഗ്രാം, ട്വിറ്റര്‍, ഫേസ്‌ബുക്ക്‌ തുടങ്ങിയ നവമാധ്യങ്ങളില്‍ ചിത്രങ്ങളും യാത്രാനുഭവങ്ങളും പകര്‍ത്തുകയും ചെയ്‌തിരുന്നു. സുന്ദരമായ യാത്രാനുഭവം മനസില്‍ സൂക്ഷിക്കുന്ന തരുണ്‍ ഇനിയും ഇങ്ങനെയുള്ള യാത്രകള്‍ ചെയ്യണമെന്ന ആഗ്രഹത്തിലാണ്‌. ജനുവരി നാലിനു തരുണ്‍ പൂനയ്‌ക്കു മടങ്ങും.