Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
കേക്കില്ലാതെ എന്തു ക്രിസ്മസ്‌ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

കേക്കില്ലാതെ എന്തു ക്രിസ്മസ്‌

Posted on: Monday, Dec 22, 2014 12:32 hrs IST
Special news

കൊച്ചി: മയപ്പെടുത്തി പാകമാക്കിയ ൈമൈദമാവില്‍ പിറവിയെടുത്ത രുചിയുടെ വിസ്മയം. തിരുമധുരമായി നാവിലെത്തുന്ന കേക്കിന്റെ സ്വാദു കൂടിയായാേല തിരുപ്പിറവി ഉത്സവത്തിന്റെ മധുരം പൂര്‍ണമാകൂ. കേക്കില്ലാതെ ഒരു ക്രിസ്മസ് ആഘോഷം ചിന്തിക്കാന്‍പോലുമാവില്ല ആര്‍ക്കും. വര്‍ണ, രുചി വൈവിദ്ധ്യങ്ങള്‍ തീര്‍ത്താണ് പ്ലം കേക്കും ക്രീമില്‍ തീര്‍ത്ത ക്രിസ്മസ് പപ്പായും ക്രിസ്മസ് ട്രീയും നക്ഷത്രങ്ങളുമൊക്കെ ബേക്കറികളില്‍ വിരുന്നുവന്നിരിക്കുന്നത്. ക്രിസ്മസിന്റെ മുഴുവന്‍ ചാരുതയും ഒത്തിണങ്ങിയ കേക്കുകള്‍ വിപണിയിലെത്തിക്കുവാന്‍ വിപണിയില്‍ മത്സരം മുറുകിക്കഴിഞ്ഞു.

പതിനാലാം നൂറ്റാണ്ടിന്റെ അവസാനം മുതലാണ് കേക്കുരുചി ലോകം കീഴടക്കിയതെന്ന് ചരിത്രം. ഭാരതത്തിലെ ആദ്യ ക്രിസ്മസ് കേക്കിനു 130 വയസ്സു പിന്നിട്ടിട്ടേയുള്ളൂ. മലയാളിയുടെ നാവിന്‍തുമ്പില്‍ പുതിയ രുചിക്കൂട്ട് പകര്‍ന്നുകൊണ്ട് ഇന്ത്യയില്‍ ആദ്യമായി ക്രിസ്മസ് കേക്കുണ്ടാക്കിയതു തലശ്ശേരിയിലാണ്.

1883 ഡിസംബര്‍ 23നാണ് അഞ്ചരക്കണ്ടി കറപ്പത്തോട്ടത്തിലെ ഫ്രാന്‍സിസ് കാര്‍ണാക്ക് ബ്രൗണ്‍ സായിപ്പിനു വേണ്ടി തലേശ്ശരിക്കാരനായ മമ്പള്ളി ബാപ്പു കേക്ക് തയാറാക്കിയത്. ബാപ്പു ആദ്യമായി നിര്‍മ്മിച്ച ക്രിസ്മസ് കേക്കാണെങ്കിലും കേക്കിന്റെ രുചിയിലും മലയാളിയുടെ കൈപ്പുണ്യത്തിലും സായിപ്പ് അമ്പരക്കുകയായിരുന്നു.

അവിടെ തുടങ്ങുന്നു മലയാള നാട്ടിലെ ക്രിസ്മസ് കേക്കുകളുടെ രുചിചരിതം. ചുവന്ന ഐസിങ്ങില്‍ ക്രിസ്മസ് അപ്പൂപ്പന്‍, പച്ചനിറത്തില്‍ ക്രിസ്മസ് ട്രീ, ഗിഫ്റ്റ് ബോക്‌സുകളായി പലതട്ടില്‍ തുടങ്ങി വിവിധ തരത്തില്‍, രൂപത്തില്‍, ഗന്ധത്തില്‍, വര്‍ണത്തില്‍, രുചിയില്‍ കൊതിയൂറുന്ന കേക്കുകള്‍ താരമാകുന്ന കാലമാണിപ്പോള്‍.

ക്രിസ്മസ് ക്രിബിന്റെയും നക്ഷത്രത്തിന്റെയുമെല്ലാം രൂപത്തിലുള്ള സ്‌പെഷല്‍ കേക്കുകളും വിപണിയില്‍ ലഭ്യമാണ്. സാധാരണ കേക്കുകളില്‍നിന്ന് ഇവയ്ക്കു വിലയല്‍പ്പം കൂടുമെന്നു മാത്രം. ബേക്കറിവിപണി കേക്കിന്റെ വ്യത്യസ്തരുചികള്‍കൊണ്ട് സജീവമായിക്കഴിഞ്ഞു. ബട്ടര്‍കേക്ക്, ഐസിങ് കേക്ക് എന്നിങ്ങനെ വ്യത്യസ്തയിനങ്ങള്‍ നിരവധിയുണ്ട്. വാനില, സ്‌ട്രോബറി, പ്ലൂ, ഫ്രൂട്ട് തുടങ്ങിയ സാധാരണ ഇനങ്ങളോടൊപ്പം കോഫി കേക്ക്, ബട്ടര്‍ സ്‌കോച്ച്, ബ്ലൂക് ഫോറസ്റ്റ്, വൈറ്റ് ഫോറസ്റ്റ്, ഗ്രീന്‍ ആപ്പിള്‍ എന്നിങ്ങനെ വിവിധ ഫ്ലേവറുകളുടെ കേക്കുകള്‍ രംഗത്തുണ്ട്.

പ്ലം കേക്കിനാണ് ആവശ്യക്കാര്‍ കൂടുതല്‍. ബ്ലാക്ക് ഫോറസ്റ്റ്, ഐറിഷ്, കോക്കനട്ട്, ഹണി, ബദാം, കാരറ്റ്, ചോക്കോനെറ്റ്, എഗ്ലസ് എന്നിവയ്ക്കും ആവശ്യക്കാരേറെയാണ്. ഓര്‍ഡര്‍ നല്‍കിയാല്‍ വീട്ടുപടിക്കല്‍ കേക്ക് എത്തിച്ചുനല്‍കാന്‍ തയ്യാറായി പുത്തന്‍ തലമുറ ബേക്കറികള്‍ രംഗത്തുണ്ട്. അനുദിനം വികാസം പ്രാപിക്കുന്ന ബേക്കറി വ്യവസായ രംഗത്തിന് ഓരോ ക്രിസ്മസും പുതുവത്സരവും ഏറെ വിലപിടിച്ചതാണ്. രുചി വൈവിധ്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം മികച്ച സാധ്യതകളുള്ള ഈ മേഖലയുടെ വളര്‍ച്ച കൂടിയാണ് ഓരോ ക്രിസ്മസും.