Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
പിന്നോട്ട് മാത്രം ഓടുന്ന കാര്‍ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

പിന്നോട്ട് മാത്രം ഓടുന്ന കാര്‍

Posted on: Monday, Dec 22, 2014 11:26 hrs IST
Auto news

വ്യത്യസ്തമായ ജീവിത ശൈലികള്‍ കൊണ്ടാകും ചിലര്‍ ശ്രദ്ധേയരാവുക. സമൂഹത്തില്‍ നിന്നു വ്യത്യസ്തരാകാന്‍ സാഹസികതയെ കൂട്ടുപിടിക്കുന്നവരുമുണ്ട്. മറ്റുള്ളവര്‍ക്ക് അത്ഭുതമാകും ഇത്തരം പ്രവര്‍ത്തികള്‍. ഇങ്ങനെ അത്ഭുതം കാണിക്കുന്ന വ്യക്തിയാണ് ഹര്‍പീത് ദേവി. പിറികിലേക്ക് കാറോടിച്ചാണ് ഹര്‍പീത് വ്യത്യസ്തമാവുന്നത്. ഒന്നും രണ്ടും കൊല്ലമല്ല, 2003 മുതല്‍ ഹര്‍പീത് കാര്‍ പുറകിലേക്കാണ് ഓടിക്കുന്നത്.
എവിടേക്ക് പോകുമ്പോഴും ഹര്‍പീത് റിവേഴ്സ് ഗിയറിലായിരിക്കും വണ്ടി ഓടിക്കുക. ഇദ്ദേഹത്തിന്‍റെ വ്യത്യസ്തമായ കഴിവു കണ്ട് പിന്നിലേക്ക് വണ്ടിയോടിക്കാന്‍ സര്‍ക്കാര്‍ തന്നെ ഹര്‍പീതിന് ലൈസന്‍സ് നല്‍കിയിരിക്കുന്നു. ഹര്‍പീത് കാറെടുത്ത് പുറത്തേക്കിറങ്ങുമ്പോള്‍ റോഡിലെങ്ങും കാഴ്ച്ചക്കാരായിരിക്കും. പുറകിലേക്ക് മാത്രം ഓടുന്ന കാര്‍ ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കും. അത്ഭുതകരവും അപകടകരവുമായ ഈ യാത്ര തുടങ്ങിയിട്ട് പതിനൊന്ന് വര്‍ഷം പിന്നിട്ടിരിക്കുന്നു. എന്നിട്ടും അപകടമൊന്നും ഹര്‍പീതിനോ കാറിനോ സംഭവിച്ചിട്ടില്ല. മറ്റുള്ളവര്‍ക്കും തന്‍റെ ഡ്രൈവിങ് പ്രയാസമുണ്ടാക്കിയിട്ടില്ലെന്നു പറയുന്നു ഹര്‍പീത്.
ഇത്തരത്തില്‍ കാര്‍ ഓടിക്കാന്‍ തുടങ്ങിയപ്പോള്‍ ആദ്യം ഉടക്കുമായി വന്നത് മോട്ടോര്‍ വെഹിക്കിള്‍ ഡിപാര്‍ട്ട്മെന്‍റ് തന്നെയാണ്. എന്നാല്‍ ഹര്‍പീതിന്‍റെ കഴിവ് മനസിലാക്കിയതോടെ പ്രത്യേക ലൈസന്‍സ് നല്‍കി പ്രശ്നം പരിഹരിച്ചു.
പിറകിലേക്ക് വണ്ടി ഓടിച്ചാല്‍ അപകടങ്ങള്‍ കുറയുമെന്നാണു ഹര്‍പീത് പറയുന്നത്. നിരന്തരം പിറകോട്ട് വണ്ടി ഓടിക്കുന്നതിനാല്‍ ഗിയര്‍ ബോക്സടക്കം വ്യത്യസ്തമായാണ് നിര്‍മിച്ചിരിക്കുന്നത്.
പിറകിലേക്ക് പോകുന്നതിനായി നാല് ഗിയറുകള്‍ സജീകരിച്ചിരിക്കുന്നു. മുന്നോട്ടുള്ള കുതിപ്പിന് ഒരേ ഒരു ഗിയര്‍ മാത്രമേ ഉള്ളു. പിറകിലേക്ക് തിരിഞ്ഞ് പോലും നോക്കാതെയാണ് ഹര്‍പീത് സാഹസിക ഡ്രൈവിങ് ഇപ്പോള്‍ നടത്തുന്നത്. എല്ലാവരും മുന്നോട്ടെങ്ങനെ വണ്ടി ഓടിക്കുന്നു.
അതു പോലെ ഞാന്‍ പുറകിലേക്ക് ഓടിക്കുന്നു. വളരെ ശ്രദ്ധ നല്‍കിയാണ് കാര്‍ ഓടിക്കുന്നത്. പിന്നോട്ടുള്ള യാത്ര വളരെ സുരക്ഷിതമാണെന്നും ഹര്‍പീത് പറയുന്നു.