Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
ശബ്‌ദം സ്‌പോഞ്ച്‌പോലെയാണ്‌ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

ശബ്‌ദം സ്‌പോഞ്ച്‌പോലെയാണ്‌

Posted on: Monday, Dec 22, 2014 11:21 hrs IST
Special news

പുകവലിക്കുന്നവര്‍ക്ക്‌ പേടിസ്വപ്‌നമായി മാറിയ ഒരു ശബ്‌ദമുണ്ട്‌. ആ ശബ്‌ദത്തിനു പിന്നിലുള്ള ഗോപിനാഥന്റെ വിശേഷങ്ങള്‍...
"ശ്വാസകോശം സ്‌പോഞ്ച്‌ പോലെയാണ്‌, വായു വലിച്ചെടുക്കാനായി രൂപപ്പെടുത്തിയത്‌.
പക്ഷേ ചിലര്‍ സിഗററ്റിന്റെ പുക വലിച്ചു കയറ്റാന്‍ ലങ്‌സ് ഉപയോഗിക്കുന്നു.
ഒരു ശരാശരി പുകവലിക്കാരന്റെ ശ്വാസകോശത്തില്‍
ഓരോ വര്‍ഷവും അടിഞ്ഞു കൂടുന്ന കറ പുറത്തെടുത്താല്‍
അത്‌ ഇത്രത്തോളമായിരിക്കും. നിങ്ങളെ രോഗിയാക്കാന്‍ ഇതു മതി...
ഒരു വലിയ രോഗി...''

മലയാളസിനിമ തുടങ്ങും മുമ്പ്‌ തീയറ്ററിലും വിസിഡി/ഡിവിഡികളിലും ഒരു പരസ്യവാചകമാണിത്‌. പുകവലിക്കെതിരായ ഡി.എ.വി.പിയുടെ ഈ പരസ്യവാചകം ഒരു നിമിഷമെങ്കിലും ആളുകളെ ചിന്തിപ്പിച്ചേക്കാം. ആ ചിന്ത തന്നെ തന്റെ ഏറ്റവും വലിയ അവാര്‍ഡാണ്‌ ഉറച്ചു വിശ്വസിക്കുന്ന ഒരാള്‍ ഈ ശബ്‌ദത്തിന്‌ പിന്നിലുണ്ട്‌, എന്‍. ഗോപിനാഥന്‍ നായര്‍. അനന്തപത്മനാഭന്റെ മണ്ണില്‍ ജനിച്ചെങ്കിലും ആകാശവാണിയിലെ ജോലിക്കു വേണ്ടി ഡല്‍ഹിയിലേക്ക്‌ ചേക്കേറിയ ഗോപി നാഥന്റെ ശബ്‌ദവിശേഷങ്ങളിലേക്ക്‌...
പേടിപ്പിക്കുന്ന ശബ്‌ദവുമായി പരസ്യചിത്രത്തില്‍?
അതെ. പരസ്യചിത്രങ്ങളിലെ ശബ്‌ദങ്ങള്‍ പലപ്പോഴും ശാന്തവും സൗമ്യവുമാണല്ലോ. പക്ഷേ ഇത്‌ അത്തരമൊരു പരസ്യമല്ല. ആന്റി ടുബാക്കോ കാമ്പയിന്റെ ഭാഗമായി ഒരു എന്‍.ജി.ഒ. ആണിത്‌ ചെയ്യുന്നത്‌. ലഹരിമരുന്ന്‌ ഉപയോഗിക്കുന്നവര്‍ക്ക്‌ കേ ള്‍ക്കുമ്പോള്‍ ഭീകരത തോന്നണമെന്ന നിര്‍ദ്ദേശത്തെത്തുടര്‍ന്നാണങ്ങനെയുപയോഗിച്ചത്‌.
എത്രത്തോളം ഭീകരമാക്കാമോ അത്രത്തോളമാക്കണമെന്നു പറഞ്ഞു. മറ്റ്‌ ഭാഷകളിലും ഈ പരസ്യം ഇതേ രീതിയിലാണ്‌. പ്ര?ഫഷണലായി ശബ്‌ദം കൊടുക്കുന്നവര്‍ തന്നെയാണ്‌ മറ്റു ഭാഷകളിലും ചെയ്‌തിരിക്കുന്നത്‌. ആകാശവാണിയില്‍ ജോലി ചെയ്യുമ്പോഴും പരസ്യങ്ങള്‍ക്ക്‌ ശബ്‌ദം കൊടുത്തിട്ടുണ്ട്‌.

താങ്കള്‍ പുകവലിക്കുമായിരുന്നോ?

പണ്ട്‌ നന്നായി പുകവലിച്ചിരുന്നു. അതാണ്‌ എനിക്ക്‌ ഹൃദയത്തില്‍ പ്രശ്‌നങ്ങള്‍ വരുത്തിയത്‌. പിന്നീടത്‌ നിര്‍ത്തി. സ്വാനുഭവവും ഈ പരസ്യശബ്‌ദത്തിലുണ്ട്‌. നേരംപോക്കിനു പുകവലി തുടങ്ങുന്നവരാണധികവും, പക്ഷേ പിന്നീടത്‌ അവര്‍ പോലുമറിയാതെ ശീലമായി മാറും. തിയേറ്ററില്‍ സിനിമ കാണാനെത്തുവരിലും പുകവലിക്കാര്‍ കുറവല്ല. ശരീരത്തെ സാരമായി ബാധിക്കുമെന്നും ലഹരിമരുന്നും പുകവലിയും തടയണമെന്നും ഒരു ബോധവത്‌കരണത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം.
ആകാശവാണിയിലേക്കെത്തിയത്‌?
പണ്ടു മുതലേ ഇഷ്‌ടം തോന്നിയ മാധ്യമമാണ്‌. ചരിത്രത്തില്‍ എം.എ.കഴിഞ്ഞു കശ്‌മീര്‍ സര്‍വകലാശാലയില്‍ അദ്ധ്യാപകന്റെ ഒഴിവുണ്ടെന്നറിഞ്ഞാണ്‌ അറുപതുകളില്‍ ഞാന്‍ ഡല്‍ഹിയിലെത്തുന്നത്‌. ഡോ.കെ. എം. പണിക്കര്‍ അന്നവിടെ വിസി യാണ്‌. അതു ശരിയാകാന്‍ വൈകിയപ്പോള്‍ നിഖില്‍ ചക്രവര്‍ത്തിയുടെ മെയിന്‍സ്‌ട്രീം മാസികയില്‍ ആറു മാസത്തോളം ജോലി ചെയ്‌തു. 1962 ലാണ്‌ ആകാശവാണിയില്‍ ചേരുന്നത്‌.

ആദ്യമായി വാര്‍ത്ത വായിച്ചത്‌?

അന്നൊക്കെ രാവിലെ 7.30 നും ഉച്ചയ്‌ക്ക് 12.30നും 10 മിനിറ്റ്‌ ബുളളറ്റിനുണ്ട്‌. ആദ്യം വായിച്ചത്‌ ആ ന്യൂസാണ്‌. ടെന്‍ഷനെക്കാളേറെ എക്‌സൈറ്റ്‌മെന്റായിരുന്നു. ഗുരുക്കന്മാരായി ഓംചേരി, എന്റെ അമ്മയുടെ അനിയന്‍ റോസ്‌കോട്ട്‌ കൃഷ്‌ണന്‍പിള്ള (അന്നദ്ദേഹം കൃഷ്‌ണന്‍കുട്ടി എന്ന പേരിലാണ്‌ വായിച്ചിരുന്നത്‌), ബാലരാമന്‍, ശങ്കരനാരായണന്‍ എന്നിവരൊക്കെയുണ്ട്‌. ആദ്യ ബുളളറ്റിന്‍ തെറ്റു കൂടാതെ സ്‌ഫുടമായും ശുദ്ധമായും വായിച്ചു എന്ന്‌ എല്ലാവരും പറഞ്ഞു.