Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
മറയൂരില്‍ ഓറഞ്ച്‌ വിളവെടുപ്പു കാലം | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

മറയൂരില്‍ ഓറഞ്ച്‌ വിളവെടുപ്പു കാലം

Posted on: Friday, Dec 19, 2014 01:52 hrs IST

 മറയൂര്‍: മഴനിഴല്‍ ഭൂമികയിലെ പച്ചവിരിച്ച തോട്ടങ്ങളില്‍ ഇതു ഓറഞ്ച്‌ വിളവെടുപ്പ്‌ കാലം. മധുരമൂറുന്ന ഓറഞ്ച്‌ പഴങ്ങള്‍ വിളഞ്ഞ്‌ കിടക്കുന്നത്‌ വിനോദ സഞ്ചാരികളുടേയും മനം കുളിര്‍പ്പിക്കുന്നു. പെരുമല, കാന്തല്ലൂര്‍, ഗുഹനാഥപുരം, വേട്ടക്കരന്‍ കോവില്‍ തുടങ്ങിയ പ്രദേശങ്ങളിലാണ്‌ വ്യാപകമായി ഓറഞ്ച്‌ പാകമായിരിക്കുന്നത്‌. വിളവെടുപ്പ്‌ ആരംഭിച്ചെങ്കിലും ശരാശരിയില്‍ താഴെയുള്ള വിലയാണ്‌ കര്‍ഷകര്‍ക്ക്‌ ലഭിക്കുന്നത്‌. ഒരു കിലോ ഗ്രാം ഓറഞ്ചിന്‌ 20 രൂപ മാത്രമാണുള്ളത്‌. ജാഫ്‌ലില്‍, സാത്‌ഗുഡി ഇനത്തില്‍ പെട്ട ഓറഞ്ചുകളാണ്‌.അഞ്ചുനാട്ടില്‍ കൃഷി ചെയതുവരുന്നത്‌. പ്രദേശത്ത നാടന്‍ ഓറഞ്ചില്‍ ബഡ്‌ ചെയ്‌താണ്‌ കാന്തല്ലൂരില്‍ കൃഷി നടത്തുന്നത്‌.
ഓറഞ്ചു നഗരമായ നാഗ്‌പൂരില്‍ നിന്നു തൈകള്‍ എത്തിച്ചാണ്‌ കൃഷി നടത്തുന്നത്‌. ഒരേക്കറില്‍ പതിനഞ്ച്‌ അടി അകലത്തില്‍ ഭൂമിയുടെ ചരിവ്‌ അനുസരിച്ച്‌ 250 മുതല്‍ 300 ചെടികള്‍ വരെ നട്ട്‌ പിടിപ്പിക്കാന്‍ സാധിക്കും. ചാണകം മാത്രമാണ്‌ ഇവിടെ വളമായി ഉപയോഗിച്ചു വരുന്നത്‌. നവംബര്‍ -ഡിസംബര്‍ മാസങ്ങളാണ്‌ പ്രധാനമായും കാന്തല്ലൂരിലെ വിളവെടുപ്പ്‌ സീസണ്‍, തെങ്കാശി- ബംഗളൂരു തുടങ്ങിയ അന്യ സംസ്‌ഥാനങ്ങളില്‍ നിന്നും പെരുമ്പാവൂരില്‍ നിന്നുമാണ്‌ പ്രധാനമായും കച്ചവടക്കാര്‍ വാങ്ങാന്‍ എത്തുന്നത്‌. പ്രതികൂല കാലാവസ്‌ഥ കാരണമാണ്‌ വില കുറവെന്ന്‌ കച്ചവടക്കാര്‍ പറയുന്നു.
നാടന്‍ ഓറഞ്ചുകള്‍ നട്ടു കഴിഞ്ഞ്‌ മൂന്ന്‌ വര്‍ഷത്തിനുള്ളില്‍ പഴങ്ങള്‍ ലഭിച്ചു തുടങ്ങും. ആദ്യ പത്ത്‌ വര്‍ഷം വരെ ചെടിയില്‍ നിന്നും ശരാശരി 20 കിലോ വിളവും പത്ത്‌ വര്‍ഷത്തിനു ശേഷം 50 കിലോഗ്രാമിലധികം വിളവും ലഭിക്കുമെന്ന്‌ കാന്തല്ലൂരിലെ ഓറഞ്ച്‌ തോട്ടം ഉടമയായ ചങ്ങനാശേരി സ്വദേശികളായ ജോസ്‌ അഗസ്‌റ്റിനും ബാല സുബ്രമണ്യവും പറയുന്നു. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തന്നെ ഓറഞ്ച്‌ കാന്തല്ലൂരില്‍ വിളയുന്നുണ്ടെങ്കിലും വ്യാവസായിക അടിസ്‌ഥാനത്തില്‍ കൃഷി ആരംഭിച്ചിട്ട്‌ അഞ്ചുവര്‍ഷമേ ആയുള്ളൂ. കഴിഞ്ഞ എല്‍.ഡി.എഫ്‌ ഭരണകാലത്ത്‌ ഒരു വീട്ടില്‍ ഒരു ഫലവൃക്ഷത്തൈ എന്ന പദ്ധതി നടപ്പാക്കിയതിന്റെ ഭാഗമായാണ്‌ കാന്തല്ലൂരില്‍ ഇത്തരം കൃഷികള്‍ ശ്രദ്ധ നേടിയത്‌.
കൊളോണിയല്‍ ഭരണകാലത്ത്‌ മൂന്നാര്‍ കേന്ദ്രീകരിച്ചിരുന്ന യൂറോപ്യന്‍മാരാണ്‌ മറയൂര്‍ മലനിരകളിലും ഓറഞ്ച്‌ ആദ്യമായി എത്തിച്ചത്‌. വില കുറവാണെങ്കിലും ഓറഞ്ച്‌ തോട്ടങ്ങള്‍ കാണാന്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ മോഹ വില നല്‍കി വാങ്ങുന്നത്‌ കര്‍ഷകര്‍ക്ക്‌ ആശ്വാസമാണ്‌. മറയൂര്‍,കാന്തല്ലൂര്‍, ചട്ടമൂന്നാര്‍ എന്നിവടങ്ങളില്‍ നിന്നായി മൂന്നര ടണ്‍ ഓറഞ്ചാണ്‌ ശരാശരി പ്രതി വര്‍ഷ ഉല്‍പ്പാദനം.