Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
ബാലവേല ചരിത്രമാവുമ്പോൾ കൈലാഷ് സത്യാർത്ഥിയ്ക്കൊപ്പം കുഞ്ഞുങ്ങളുടെ സ്വപ്നവും പൂവണിയും | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

ബാലവേല ചരിത്രമാവുമ്പോൾ കൈലാഷ് സത്യാർത്ഥിയ്ക്കൊപ്പം കുഞ്ഞുങ്ങളുടെ സ്വപ്നവും പൂവണിയും

Posted on: Thursday, Dec 18, 2014 10:04 hrs IST
Special news


ഇന്ത്യയിൽ ബാലവേല പൂർണമായും ഇല്ലാതായി ചരിത്രത്താളുകളിലേക്ക് മറയുന്ന കാലമാണ് കൈലാഷ് സത്യാർത്ഥിയെന്ന കൈലാഷ് ശർമ്മയുടെ സ്വപ്നം. ഷഷ്ഠിപൂർത്തിയിലെത്തി നിൽക്കുന്ന സത്യാർത്ഥി 1954 ഫെബ്രുവരി 11 ന് മദ്ധ്യപ്രദേശിലെ വിദിഷയിലാണ് ജനിച്ചത്. ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ബിരുദാനന്തര ബിരുദം നേടി ഭോപ്പാലിലെ ഒരു കോളേജിൽ അദ്ധ്യാപകനായിരിക്കെ ഇരുപത്തിയാറാം വയസിൽ ജോലി ഉപേക്ഷിച്ചിറങ്ങിയ സത്യാർത്ഥി തെരുവ് കുട്ടികളുടെ പുനരധിവാസത്തിനായി 1980 ൽ 'ബച്പൻ ബചാവോ ആന്ദോളൻ' എന്ന സംഘടന സ്ഥാപിച്ചു. കുട്ടികളുടെ അവകാശങ്ങൾക്കും സുരക്ഷയ്ക്കും വേണ്ടി പ്രവർത്തിക്കുന്ന 'ഗ്ലോബൽ മാർച്ച് എഗൻസ്റ്റ് ചൈൽഡ് ലേബർ', 'ഗ്ലോബൽ കാമ്പയിൻ ഫോർ എജ്യുക്കേഷൻ' എന്നീ അന്താരാഷ്ട്ര സംഘടനകളുടെ പ്രവർത്തനങ്ങളിലും പങ്കുകൊള്ളുന്നുണ്ട്. കുട്ടികൾക്ക് താങ്ങായി വരുന്ന നിരവധി നിയമങ്ങളും ഉടമ്പടികളും നടപ്പിൽ വരുത്താൻ മുൻകൈയെടുത്ത് പ്രവർത്തനങ്ങൾ നടത്തിവരികയാണ്.

ബാലവേല പൂർണമായി നിരോധിക്കുന്നതിനുള്ള ബിൽ പാസാക്കാൻ ഇനിയും കഴിഞ്ഞില്ലെങ്കിൽ ജനപ്രതിനിധികൾക്ക് ചരിത്രം മാപ്പു നൽകില്ലെന്ന് സത്യാർത്ഥി ഓർമ്മിപ്പിക്കുന്നു. 14 വയസിന് താഴെയുള്ള കുട്ടികൾ ജോലി ചെയ്യുന്നത് തടയുന്നതിന് ബാലവേല (നിരോധന, നിയന്ത്രണ) ഭേദഗതി ബിൽ പാസാക്കാൻ ജനപ്രതിനിധികൾ തയ്യാറാകണമെന്നാണ് അദ്ദേഹത്തിന്‍റെ ആവശ്യം.

സത്യവും അഹിംസയും സമാധാനവും ബഹുജന മുന്നേറ്റമായി ഗാന്ധിജി മാറ്റിയതു പോലെ അനുകമ്പയും ബഹുജന മുന്നേറ്റമായി മാറണമെന്ന് സത്യാർത്ഥി ആഗ്രഹിക്കുന്നു. നോബൽ സമ്മാന തുക മുഴുവൻ രാജ്യത്തെ കുട്ടികൾക്ക് വേണ്ടി ചെലവഴിക്കാനാണ് തീരുമാനം. അത് തന്‍റെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടയ്ക്കും അവകാശപ്പെട്ടതല്ലെന്ന് സത്യാർത്ഥി കരുതുന്നു.

പാകിസ്ഥാനിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പൊരുതുന്ന മലാല യൂസഫ് സായിക്കൊപ്പം ഈ വർഷത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനം തേടിയെത്തിയതോടെയാണ് സത്യാർത്ഥിയുടെ സേവനങ്ങൾ ലോകശ്രദ്ധയിലെത്തുന്നത്. പുരസ്കാരം ഏറ്റുവാങ്ങി കഴിഞ്ഞ ദിവസം ഡൽഹിയിൽ തിരിച്ചെത്തിയ സത്യാർത്ഥി ആവർത്തിച്ചതും തന്‍റെ സ്വപ്നസാക്ഷാത്കരണത്തെ കുറിച്ച് മാത്രം.

നോബൽ സമ്മാനം ലഭി​ച്ചത് ഉത്തരവാദിത്വങ്ങൾ ഉയർത്തുന്നതോടൊപ്പം രാജ്യത്തെ ഓരോ കുട്ടിയെയും മോചിപ്പിക്കും വരെ തന്‍റെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കില്ലെന്നുള്ള പ്രതിജ്ഞ പുതുക്കാനുള്ള ഉൗർജ്ജം പകരുന്നുവെന്നും സത്യാർത്ഥി​ പറയുന്നു. ദക്ഷിണേഷ്യയിലെ ബാലവേല കൂടാതെ നിർമിക്കപ്പെട്ട കാർപ്പെറ്റുകളുടെ (ഗുഡ് വീവ് ) ലേബലിംഗ്, നിരീക്ഷണം, സർട്ടിഫിക്കേഷൻ എന്നിവ നടത്തുന്ന സംവിധാനം സ്ഥാപിച്ചതും സത്യാർത്ഥിയാണ്.

'സാർവത്രിക വിദ്യാഭ്യാസം" എന്ന അവസ്ഥ നിലവിൽ വരുന്നതും ബാലവേലയ്ക്കെതിരായ പ്രവർത്തനങ്ങളും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാണിച്ചത് പരിശോധിക്കാനായി സ്ഥാപിച്ച യുനെസ്കോ സ്ഥാപനത്തിന്‍റെ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഗ്ലോബൽ പാർട്ട്ണർഷിപ് ഫോർ എഡ്യൂക്കേഷൻ എന്ന സംഘടനയിലും അദ്ദേഹം അംഗമായിരുന്നു. സെന്റർ ഫോർ വിക്ടിംസ് ഒഫ് ടോർച്ചർ (യു.എസ്.എ), ഇന്റർനാഷണൽ ലേബർ റൈറ്റ്സ് ഫണ്ട് (യു.എസ്.എ), ഇന്റർനാഷണൽ കൊക്കോ ഫൗണ്ടേഷൻ എന്നിങ്ങനെ പല സംഘടനകളുടെയും പ്രവർത്തനസമിതികളിലും അംഗമാണ്. ഐക്യരാഷ്ട്രസംഘടനയുടെ മില്ലെനിയം ഡെവലപ്മെന്‍റ് ലക്ഷ്യങ്ങളുടെ 2015-ന് ശേഷമുള്ള വികസന അജണ്ടയിൽ ബാലവേലയും അടിമത്തവും ഉൾപ്പെടുത്താനുള്ള ശ്രമത്തിലാണ് സത്യാർത്ഥി.

ബാലവേലയ്ക്ക് എതിരായി പൊരുതാനും കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനും ബാൽ മിത്ര ഗ്രാമം പദ്ധതി ആവിഷ്കരിച്ചു. 11 സംസ്ഥാനങ്ങളിലായി 356 ഗ്രാമങ്ങളിൽ ബി.ബി.എ ബാലസൗഹൃദ പദ്ധതികൾ നടപ്പാക്കി വരുന്നു. 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസത്തോടൊപ്പം പെൺകുട്ടികൾക്ക് താമസ സൗകര്യവും നൽകുന്നു.

അമേരിക്കൻ സർക്കാരിന്റെ ഡിഫന്റേഴ്‌സ് ഓഫ് ഡമോക്രസി അവാർഡ്, സ്പെയിനിന്‍റെ അൽഫോൻസോ കൊമിൻ ഇന്‍റർനാഷണൽ അവാർഡ്, ജർമ്മനിയുടെ ഫ്രഡറിക് എബർട്ട് മനുഷ്യാവകാശ പുരസ്‌കാരം,​ മെഡൽ ഓഫ് ഇറ്റാലിയൻ സെനറ്റ്, അമേരിക്കൻ ഫ്രീഡം അവാർഡ്, ആച്‌നർ ഇന്റർനാഷണൽ പീസ് അവാർഡ് തുടങ്ങിയ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.

ഭാര്യ സുമേധയോടൊപ്പം ന്യൂഡൽഹിയിൽ താമസിക്കുന്ന സത്യാർത്ഥിക്ക് ഒരു മകനും മകളും ഉണ്ട്. സാമൂഹ്യ സേവനത്തോടൊപ്പം പാചകവും സത്യാർത്ഥി​ക്ക് നല്ലവണ്ണം വഴങ്ങും.


സാമൂഹ്യ പ്രതിബദ്ധതയുള്ള നിരവധി ഡോക്യുമെന്‍ററികൾക്കും ടെലിവിഷൻ സീരിയലുകൾക്കും സത്യാർത്ഥിയുടെ ജീവിതം പ്രമേയമായിട്ടുണ്ട്.