Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
സ്വന്തം നാട്ടുകാരന്‍റെ ചതിയില്‍പെട്ടെങ്കിലും അസം സ്വദേശിനി മറക്കില്ല ഈ കേരളീയരെ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

സ്വന്തം നാട്ടുകാരന്‍റെ ചതിയില്‍പെട്ടെങ്കിലും അസം സ്വദേശിനി മറക്കില്ല ഈ കേരളീയരെ

Posted on: Wednesday, Dec 17, 2014 09:39 hrs IST
Special news

കോട്ടയം: പേര്‌ റുഖിയാ ബീഗം. അസം സ്വദേശിനി. മക്കള്‍ മൂന്ന്‌. ഭര്‍ത്താവ്‌ മരിച്ചു. അതോടെ മൂന്നു മക്കളുടെയും തന്റെയും ജീവിതം മൂന്നോട്ടു കൊണ്ടുപോകാന്‍ ഒരു ജോലി ആശിച്ചു. ഒടുവില്‍ സ്വന്തം നാട്ടുകാരന്‍റെ ജോലി വാഗ്‌ദാനത്തിലൂടെ എത്തപ്പെട്ടതു ദൈവത്തിന്‍റെ സ്വന്തം നാട്ടിലും. എന്നാലിത്‌ കെണിയാണെന്ന്‌ അവളറിഞ്ഞില്ല. അയാള്‍ പണവും വാങ്ങി രക്ഷപ്പെട്ടു. അപ്പോള്‍ റുഖിയാ ബീഗവും (28) മക്കളായ റാണി (എട്ട്‌), ജാസ്‌മിന്‍ (നാല്‌), ഷാജിദുള്‍(മൂന്ന്‌) എന്നിവരും കോട്ടയം റെയില്‍വേ സ്‌റ്റേഷനിലായിരുന്നു.
കൈയിലുള്ള പണമെല്ലാം നഷ്‌ടപ്പെട്ടതോടെ ഇവര്‍ വാവിട്ടു കരഞ്ഞു. സങ്കടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞു. ഒടുവിലിവര്‍ക്കു സഹായഹസ്‌തവുമായെത്തിയത്‌ ഓട്ടോ, ടാക്‌സി തൊഴിലാളികള്‍. എല്ലാം അറിഞ്ഞ തൊഴിലാളികള്‍ റുഖിയാ ബീഗത്തിനും മക്കള്‍ക്കും നാട്ടിലേക്കു മടങ്ങുന്നതിനുള്ള പണം കണ്ടെത്തി നല്‍കി. സംഭവം ഇങ്ങനെ: ഭര്‍ത്താവു മരിച്ചതിനെ തുടര്‍ന്നു ജോലി തേടി അലഞ്ഞ റുഖിയക്കു നാട്ടിലെ പരിചയക്കാരനായ യുവാവ്‌ തുണയാകുകയായിരുന്നു.
കേരളത്തില്‍ ജോലി നല്‍കാമെന്നു വാഗ്‌ദാനംചെയ്‌തു യുവതിയെയും കുട്ടികളെയും ഒരാഴ്‌ച മുമ്പാണ്‌ ഇയാള്‍ കോട്ടയത്തെത്തിച്ചത്‌. ആദ്യം തീപ്പെട്ടിക്കമ്പനിയില്‍ ജോലി നോക്കിയ യുവതിയെ കൂടുതല്‍ വരുമാനമുള്ള മറ്റൊരു ജോലി വാങ്ങിത്തരാമെന്നു പറഞ്ഞ്‌ ഇന്നലെ ഉച്ചയോടെ ഓട്ടോയില്‍ കയറ്റി റെയില്‍വേ സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. യുവതിയും മക്കളും സ്‌റ്റേഷനില്‍ ഇറങ്ങിയ ഉടനെ ഇപ്പോള്‍ തിരികെയെത്താമെന്നറിയിച്ച്‌ ഇയാള്‍ അതേ ഓട്ടോറിക്ഷയില്‍ മുങ്ങി.
ഒരാഴ്‌ച ജോലി ചെയ്‌തു ലഭിച്ച മൂവായിരത്തോളം രൂപയും ഓട്ടോ ചാര്‍ജായി അഞ്ഞൂറു രൂപയും വാങ്ങിയാണ്‌ ഇയാള്‍ മുങ്ങിയതെന്നു യുവതി പറഞ്ഞു. ഇയാളുടെ ഫോണ്‍ നമ്പറോ വിവരങ്ങളോ റുഖിയയ്‌ക്ക്‌ അറിയില്ല. ഏറെ നേരമായിട്ടും യുവാവിനെ കാണാതെ വന്നതോടെ റുഖിയയും കുട്ടികളും പരിഭ്രമിച്ചു.
ഇവര്‍ സ്‌റ്റേഷനു മുന്നില്‍നിന്നു കരയുന്നതു കണ്ടാണു ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ സ്‌ഥലത്തെത്തി വിവരങ്ങള്‍ ആരാഞ്ഞത്‌. തുടര്‍ന്നു ഡ്രൈവര്‍മാര്‍ ചേര്‍ന്നു മൂവായിരം രൂപയോളം സംഘടിപ്പിക്കുകയും ഇവര്‍ക്ക്‌ അസമിലേക്കുള്ള ടിക്കറ്റ്‌ എടുത്തുനല്‍കുകയുമായിരുന്നു. പിന്നീട്‌ റെയില്‍വേ പ്ലാറ്റ്‌ ഫോമില്‍ വിശ്രമിക്കാന്‍ സൗകര്യം ചെയ്‌തുകൊടുത്ത റെയില്‍വേ പോലീസ്‌ രാത്രി ഏഴോടെ തിരുവനന്തപുരം- ഗുവാഹത്തി എക്‌സ്‌പ്രസില്‍ നാട്ടിലേക്കു യാത്രയാക്കി.