Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
മനുഷ്യാവകാശ സങ്കീര്‍ത്തനക്കാരുടെ മുഖം മൂടികള്‍ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

മനുഷ്യാവകാശ സങ്കീര്‍ത്തനക്കാരുടെ മുഖം മൂടികള്‍

Posted on: Tuesday, Dec 16, 2014 04:04 hrs IST
Special news

നാപ്പാം ബോംബുപയോഗിച്ച്‌ വിയറ്റ്‌നാമിലെ ജനങ്ങളെ കൊന്നൊടുക്കിയ അമേരിക്കയുടെ വാര്‍മെഷീന്‍റെ കണ്ടുപിടിത്തമാണ്‌ വാട്ടര്‍ ബോര്‍ഡിംഗ്‌ എന്ന പുതിയ മര്‍ദനതന്ത്രം. തടവുകാരുടെ മുഖം മറച്ചുകൊണ്ട്‌ തലയിലൂടെ ഒരു തുണിയിട്ട ശേഷം വെള്ളത്തില്‍ മുക്കി ശ്വാസം മുട്ടിക്കുകയാണ്‌ പുതിയ ഈ മര്‍ദനനോപാധികൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. അങ്ങനെ ശ്വാസം മുട്ടിക്കുന്നതിലൂടെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതിനു പുറമെ തടവുകാരെക്കൊണ്ട്‌ കുറ്റം സമ്മതിപ്പിക്കാനും സാധിക്കുന്നു. ശാരീരികമായ പരുക്കുകളോ ക്ഷതങ്ങളോ ഏല്‌പിക്കാതെ നടത്തുന്ന വാട്ടര്‍ ബോര്‍ഡിംഗ്‌ പ്രധാനമായും പ്രയോഗിച്ചിരുന്നത്‌ അല്‍ക്വയ്‌ദക്കാരിലാണ്‌.
ന്യൂയോര്‍ക്കിലെ ഇരട്ട ടവര്‍ തകര്‍ത്തതിനുള്ള തിരിച്ചടിയായി തടങ്കലിലാക്കിയ അല്‍ക്വയ്‌ദക്കാരെ പാര്‍പ്പിക്കാന്‍ അമേരിക്കയിലെ അബു ഗരീബ്‌ തടങ്കല്‍ പാളയത്തിനു പുറമെ ഏഷ്യയിലെ ഒരു രാജ്യത്തും (ആ രാജ്യത്തിന്‍റെപേര്‌ ഇനിയും പരസ്യമാക്കപ്പെട്ടിട്ടില്ല) പോളണ്ടിലും തടങ്കല്‍ പാളയങ്ങള്‍ സ്‌ഥാപിച്ചിരുന്നു. ജൂതന്മാരെ കൂട്ടത്തോടെ ചുട്ടുകരിച്ചിരുന്ന നാസി ജര്‍മനിയിലെ കരുതല്‍ തടങ്കല്‍പാളയങ്ങളെ അനുസ്‌മരിപ്പിക്കുന്നവയായിരുന്നു 'മനുഷ്യാവകാശ സംരക്ഷകരെന്ന്‌' സ്വയം അവകാശപ്പെടുകയും അതിന്‍റെ പേരില്‍ അന്യ രാജ്യങ്ങളെ അക്രമിക്കുകയും ചെയ്‌തിരുന്ന അമേരിക്കന്‍ ഭരണകൂടം സ്‌ഥാപിച്ചിരുന്ന ഈ തടങ്കല്‍പാളയങ്ങള്‍. അല്‍ക്വയ്‌ദക്കാര്‍ക്കു പുറമേ ഇറാക്കില്‍ നടത്തിയ ആക്രമണത്തില്‍ തടവുകാരാക്കിയവരേയും ഈ തടവറകളില്‍ പാര്‍പ്പിച്ചിരുന്നു.
തടവുകാരെ ചോദ്യം ചെയ്യുന്നതിനായി പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ സമര്‍ഥരായ മനോരോഗ വിദഗ്‌ധരെ പുതിയ വിദ്യകള്‍ നിര്‍ദേശിക്കാനായി സി.ഐ.എ. ചുമതലപ്പെടുത്തിയിരുന്നു. വാട്ടര്‍ ബോര്‍ഡിംഗിനു പുറമെ പ്രാണികളെ ഉപയോഗിച്ച്‌ ശരീരത്തില്‍ വേദന ഉണ്ടാക്കുക, ജീവനോടെ കുഴിച്ചുമൂടുക എന്നീ പന്ത്രണ്ട്‌ അടവുകളായിരുന്നു അവര്‍ നിര്‍ദേശിച്ചിരുന്നത്‌. എണ്‍പതു മില്യണ്‍ ഡോളര്‍ അതിനു പ്രതിഫലമായി അവര്‍ക്ക്‌ സി.ഐ.എ. നല്‍കുകയുണ്ടായി. ആ നിര്‍ദേശങ്ങളില്‍ സി.ഐ.എ. അംഗീകരിച്ച വാട്ടര്‍ ബോര്‍ഡിംഗായിരുന്നു വ്യാപകമായി പ്രയോഗിച്ചിരുന്നത്‌. അബു സുബൈദ എന്ന ചെറുപ്പക്കാരനായ അല്‍ക്വയ്‌ദക്കാരനെ പതിനേഴു മിനിറ്റു നീണ്ട വാട്ടര്‍ ബോര്‍ഡിംഗിനു വിധേയനാക്കിയപ്പോള്‍ അയാള്‍ ശ്വാസം മുട്ടി കരയുകയും യാചിക്കുകയും ചെയ്‌തതല്ലാതെ യാതൊരു വിവരങ്ങളും മര്‍ദകര്‍ക്കു കിട്ടുകയുണ്ടായില്ല. അതുകൊണ്ടും അതു നിര്‍ത്തിയില്ല. പല പ്രാവശ്യം അത്‌ ആവര്‍ത്തിച്ച്‌ തടവുകാരനെ അവശനാക്കിയിരുന്നു. ഏതാണ്ടു പന്ത്രണ്ടു കൊല്ലം മുമ്പു നടപ്പാക്കിയിരുന്ന അതിക്രൂരവും മനുഷ്യത്വ വിദ്രോഹകരവുമായ ഈ മര്‍ദന പ്രക്രിയയെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ അടുത്തകാലത്ത്‌ പുറത്തു വരികയുണ്ടായി.
യു.എസ്‌. സെനറ്റ്‌ ഇന്റലിജന്‍സ്‌ കമ്മിറ്റി നിയോഗിച്ച സെനറ്റര്‍ ഡയാന്‍ ഫീന്‍സ്‌റ്റീന്‍റെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റി നടത്തിയ അന്വേഷണമാണ്‌ അമേരിക്കന്‍ ഭരണകൂടത്തിന്‍റെയും അതുവഴി ഒബാമയുടെയും മനുഷ്യസ്‌നേഹത്തിന്‍റെ മുഖംമൂടികള്‍ വ്യാജമാണെന്നു തെളിയിച്ചിരിക്കുന്നത്‌. 580 പേജുകളുള്ള ഈ റിപ്പോര്‍ട്ടില്‍ വാട്ടര്‍ ബോര്‍ഡിംഗിനെപ്പറ്റി മാത്രമല്ല പ്രതിപാദിച്ചിട്ടുള്ളത്‌. ലൈംഗികമായ ഭേദനം, ബലാല്‍സംഗം, കൊലപാതകം എന്നിവയ്‌ക്കു പുറമേ തടവുകാരെ പട്ടിണിക്കിടുന്നതും അതിഭീകരമായി മര്‍ദിക്കുന്നതും മലദ്വാരത്തില്‍ മുറിവുണ്ടാക്കുന്നതും പീഡന മുറകളില്‍ സാധാരണ ഇനങ്ങളായിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌.
ഒബാമയ്‌ക്കു മുമ്പ്‌ അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന ബുഷ്‌ ജൂനിയറും ഡിക്ക്‌ ചെയ്‌നുമായിരുന്നു പുതിയ ഈ മര്‍ദനോപാധികള്‍ കണ്ടുപിടിച്ച്‌ തടവുകാരില്‍ പ്രയോഗിക്കാന്‍ സി.ഐ.എയെ ചുമതലപ്പെടുത്തിയത്‌. സ്വാതന്ത്ര്യവും അതുവഴി മനുഷ്യാവകാശവും സംരക്ഷിക്കാനെന്ന പേരിലായിരുന്നു അഫ്‌ഗാനിസ്‌ഥാനിലും പിന്നീട്‌ ഇറാക്കിലും സൈന്യത്തെ അമേരിക്ക നിയോഗിച്ചത്‌. അങ്ങനെ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട പതിനായിരങ്ങളുടെ കണക്ക്‌ ഇനിയും തിട്ടപ്പെടുത്തപ്പെട്ടിട്ടില്ല. ബോംബ്‌ വര്‍ഷത്തിലൂടെ ചുട്ടുകരിച്ച ജനവാസ കേന്ദ്രങ്ങളുടെ എണ്ണവും കൃത്യമായി ആരും കണക്കാക്കിയിട്ടില്ല. അതിനെല്ലാം പുറമെയാണ്‌ ആയിരക്കണക്കിനാളുകളെ ആ രാജ്യങ്ങളില്‍നിന്ന്‌ അറസ്‌റ്റ് ചെയ്‌ത് രഹസ്യമായി തടവറകളില്‍ പാര്‍പ്പിച്ച്‌ അതിക്രൂരമായ മര്‍ദനത്തിനു വിധേയമാക്കിയത്‌. അമേരിക്കന്‍ ഭരണകൂടം അതിനു നല്‍കിയ ന്യായീകരണം ഇതെല്ലാം വീണ്ടുമൊരു 'ഇരട്ട ടവര്‍' ആക്രമണം സംഭവിക്കാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ മാത്രമാണെന്നാണ്‌. അതിര്‍ത്തികള്‍ ആക്രമണത്തില്‍നിന്ന്‌ സുരക്ഷിതമാകുന്നതും ജനങ്ങളുടെ ജീവനും സ്വത്തും ഭദ്രമാകുന്നതും ഏതൊരു ഭരണകൂടത്തിന്റേയും പ്രാഥമിക കര്‍ത്തവ്യം മാത്രമാണ്‌.
അതിന്റെ ഭാഗമായി നിരാധാരരും നിര്‍ദോഷികളുമായ ആയിരങ്ങളെ മര്‍ദിക്കുകയും മാനഭംഗപ്പെടുത്തുകയും ഒടുവില്‍ അജ്‌ഞാത മൃതദേഹങ്ങളുമാകുമ്പോള്‍ ലോകത്തിന്റെ മുമ്പില്‍ നഗ്നമാക്കപ്പെടുന്നത്‌ അമേരിക്കന്‍ ഭരണകൂടത്തിന്റെ വ്യാജ മുഖമാണ്‌. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നതിനു മുന്‍പ്‌ 'അബു ഗരീബ്‌' എന്ന കുപ്രസിദ്ധ തടങ്കല്‍പാളയം അടച്ചുപൂട്ടുമെന്നു മാത്രമല്ല ബരാക്ക്‌ ഒബാമ പ്രതിജ്‌ഞ ചെയ്‌തിരുന്നത്‌.
മനുഷ്യത്വരഹിത നടപടികളില്‍ നിന്ന്‌ എക്കാലത്തേക്കുമായി അമേരിക്കന്‍ ഭരണകൂടം വിട പറയുമെന്നും ജനങ്ങള്‍ക്ക്‌ അദ്ദേഹം ഉറപ്പു നല്‍കിയിരുന്നതാണ്‌. തടവറകളിലെ മര്‍ദനങ്ങള്‍ക്കു മേല്‍നോട്ടം വഹിച്ചിരുന്ന സി.ഐ.എ. ഉദ്യോഗസ്‌ഥന്മാരെ 'ദേശസ്‌നേഹികളാ'യി അദ്ദേഹം പ്രശംസിക്കുകയും ചെയ്‌തു. അടിമത്തത്തിന്റെ മായാത്ത മുറിവുകളുമായി നൂറ്റാണ്ടുകളെ അതിജീവിച്ച കറുത്ത വര്‍ഗക്കാരിലൊരാളായ ഒബാമ വെളുത്ത വര്‍ഗക്കാര്‍ക്ക്‌ ഭൂരിപക്ഷമുള്ള ഒരു ഭരണസംവിധാനത്തിന്‍റെ സാരഥിയായി എത്തിയത്‌ ജനാധിപത്യത്തിന്റെ മഹത്തായ വിജയമായി വിശേഷിപ്പിക്കപ്പെട്ടിരുന്നതാണ്‌.
എന്നാല്‍, അങ്ങനെ സംഭവിച്ചെങ്കിലും വെള്ളക്കാരുടെ ഭരണ സംവിധാനം കറുത്ത വര്‍ഗക്കാരന്‍റെ സ്വത്വത്തെ നശിപ്പിച്ചിരിക്കുകയാണെന്ന യാഥാര്‍ഥ്യമാണ്‌ സി.ഐ.എ.യുടെ മനുഷ്യ വിദ്രോഹത്തെ പ്രകീര്‍ത്തിച്ചതിലൂടെ ഒബാമ തെളിയിച്ചിരിക്കുന്നത്‌. പെന്റഗണും സി.ഐ.എ.യും അമേരിക്കയുടെ സമാന്തര ശക്‌തികേന്ദ്രങ്ങളാണെന്നു ചൂണ്ടിക്കാണിച്ചുകൊണ്ട്‌ 'വാഷിംഗ്‌ടണ്‍ പോസ്‌റ്റ്' എഴുതിയത്‌ ഇങ്ങനെയാണ്‌. അതിശക്‌തരാണ്‌ സി.ഐ.എ.യെന്ന്‌ തെളിയിക്കുന്നതാണ്‌ ഈ സംഭവം. ഭീകര പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനു വേണ്ടി കോടിക്കണക്കിനു ഡോളറാണ്‌ സി.ഐ.എയ്‌ക്കു നല്‍കുന്നത്‌. ഒപ്പം അവരുടെ അംഗസംഖ്യയും പതിന്മടങ്ങായി വര്‍ധിച്ചിരിക്കുന്നു. വിദേശ രാജ്യങ്ങളില്‍ അവരുടെ സാന്നിധ്യം കൂടുതല്‍ പ്രത്യക്ഷമാണിപ്പോള്‍.
അവരുടെ അധീനതയിലുള്ള ആയുധങ്ങള്‍ക്ക്‌ പുറമെ വൈമാനികനില്ലാതെ പറത്താന്‍ കഴിയുന്ന സായുധമായ നിരവധി വിമാനങ്ങളും അവര്‍ക്ക്‌ നല്‍കിയിരിക്കുകയാണ്‌. അങ്ങനെ അതിശക്‌തരായ അവര്‍ പ്രവര്‍ത്തനനിരതരാകുമ്പോള്‍ നിരവധി അജ്‌ഞാതജഡങ്ങള്‍ പുറംലോകത്തിന്‍റെ പല കോണുകളിലും ചിതറിക്കിടക്കുന്നത്‌ സ്വാഭാവികമായിത്തീരും. അതിനെ അപലപിക്കാന്‍ വിസമ്മതിക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഒബാമയാണ്‌ ഇന്ത്യയുടെ റിപ്പബ്ലിക്‌ ദിനാഘോഷത്തിലെ വിശിഷ്‌ടാതിഥിയായി എത്തുന്നത്‌. മുന്‍ സോവിയറ്റ്‌ യൂണിയന്റെ ചാരസംഘടനയായ കെ.ജി.ബിയുടെ ഓപ്പറേറ്റീവായി ഡ്രെസ്‌ഡണില്‍ പ്രവര്‍ത്തിച്ചിരുന്ന പുട്ടിന്‍ പിന്നീട്‌ റഷ്യയുടെ പ്രസിഡന്റും പ്രധാനമന്ത്രിയും വീണ്ടും പ്രസിഡന്റുമായി. അദ്ദേഹമാണ്‌ ഇക്കഴിഞ്ഞയാഴ്‌ച ഡല്‍ഹിയിലെത്തി ഇന്ത്യയുമായുള്ള ബന്ധത്തെ കൂടുതല്‍ ഉറപ്പിക്കാനുള്ള കരാറുകള്‍ ഉണ്ടാക്കിയത്‌. അവരെ സ്വാഗതം ചെയ്യുന്നതാകട്ടെ ഗുജറാത്തില്‍ നടന്ന വംശഹത്യയുടെ പേടിപ്പെടുത്തുന്ന ഓര്‍മകളുമായി ഡല്‍ഹിയില്‍ പ്രധാനമന്ത്രിയായെത്തിയ നരേന്ദ്രമോഡിയും.