Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
കേരള സംസ്‌കാരം ഇന്നലെയും ഇന്നും | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

കേരള സംസ്‌കാരം ഇന്നലെയും ഇന്നും

Posted on: Monday, Dec 15, 2014 01:59 hrs IST
Special news

കേരള സംസ്‌കാരത്തിന്‍റെ കാവലാളാകേണ്ടവര്‍, അതിന്‍റെ പൊരുളറിഞ്ഞു പരിപാലിക്കേണ്ടവര്‍ ഇന്ന്‌ അതിനെ കിട്ടിയ കാശിന്‌ വാണിഭക്കാര്‍ക്കു വില്‍ക്കാന്‍ ഒരുമ്പെടുന്ന കാഴ്‌ചയാണു നാം കാണുന്നത്‌. വരുംതലമുറയ്‌ക്ക്‌ എന്താണു സംഭവിക്കുക എന്നോര്‍ക്കുമ്പോള്‍ വിഷമം തോന്നും.
ദൃശ്യം, അദൃശ്യം, സ്‌പര്‍ശ്യം, അസ്‌പര്‍ശ്യം ഇങ്ങനെ പല രൂപത്തിലാണ്‌ സംസ്‌കാരിക പൈതൃകം പ്രത്യക്ഷപ്പെടുന്നത്‌. കേരളത്തില്‍ ജനിച്ചതുകൊണ്ടോ വളര്‍ന്നതുകൊണ്ടോ നമുക്കത്‌ ഉള്‍ക്കൊള്ളാന്‍ പ്രയാസമൊന്നുമില്ല. എല്ലാം വിറ്റു പണമാക്കാനുള്ള തിടുക്കമാണ്‌ എല്ലാ കക്ഷികളിലും രാഷ്‌ട്രിയ നേതാക്കളിലും ഭരണാധികാരികളിലും കാണപ്പെടുന്നത്‌. വിദേശികളായ ബ്രിട്ടീഷുകാര്‍ ഭരിച്ചപ്പോള്‍ കേരളത്തിന്റെ/ഭാരതത്തിന്‍റെ സാംസ്‌കാരിക മുദ്രകള്‍ തെരഞ്ഞുപിടിച്ച്‌, അപഗ്രഥിച്ച്‌, പ്രദര്‍ശിപ്പിക്കാന്‍ അത്യധ്വാനം ചെയ്‌തിരുന്നു.
അങ്ങനെ കേരളത്തില്‍ നമുക്കു പതിനഞ്ച്‌ സര്‍ക്കാര്‍ മ്യൂസിയങ്ങള്‍ ഉണ്ടായി. അവ സംരക്ഷിക്കേണ്ട പുരാവസ്‌തു വകുപ്പിന്‌ രണ്ടു കൊല്ലത്തേക്ക്‌ ഡയറക്‌ടര്‍ പോലും ഉണ്ടായിരുന്നില്ല! ഒരുപാട്‌ ഉദ്യോഗസ്‌ഥന്‍മാര്‍ക്ക്‌ പുരാവസ്‌തു ശാസ്‌ത്രത്തില്‍ പഠനമോ താല്‍പര്യമോ കണ്ടില്ല. പുരാവസ്‌തു ശാസ്‌ത്രം പഠിച്ചിട്ടില്ലാത്ത ഒരു കക്ഷിനേതാവിനെയാണ്‌ ഉദ്‌ഖനനത്തിനായി മാര്‍ക്‌സിസ്‌റ്റുകാര്‍ എല്‍പ്പിച്ചിരുന്നത്‌. തെരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസുകാര്‍ അധികാരത്തിലേറിയപ്പോള്‍ ആ നയം അവരും തുടര്‍ന്നു.
പുരാവസ്‌തു വകുപ്പിന്റെ ഡയറക്‌ടര്‍ക്ക്‌ ആ ശാസ്‌ത്രത്തില്‍ പഠനമോ പ്രവര്‍ത്തനമോ ആവശ്യമില്ലെന്നു സര്‍ക്കാര്‍ നിശ്‌ചയിച്ചു. ആ ശാസ്‌ത്രശാഖയില്‍ പ്രത്യേക വൈദഗ്‌ധ്യമോ പരിശീലനമോ ഇല്ലാത്ത ഒരാളെ ഡയറക്‌ടറാക്കി തിരുവനന്തപുരത്ത്‌ ഒരു പൈതൃക മ്യൂസിയം സ്‌ഥാപിക്കുകയും ചെയ്‌തു.
കേരളത്തിലെ പല മ്യൂസിയങ്ങളില്‍ നിന്നുമുള്ള ആനുകൂല്യങ്ങള്‍ അവിടെയെത്തിച്ച്‌ അതിന്റെ സംരക്ഷണം നവീകരണം മുതലായവയെല്ലാം ഏല്‍പിച്ചുകൊടുക്കുകയും ചെയ്‌തു. ബ്രിട്ടീഷ്‌ കാലത്തും പില്‍ക്കാലത്തും ഉണ്ടായിരുന്നപോലെ, ആ വകുപ്പില്‍ അതിനാവശ്യമായ വിദ്യാഭ്യാസ യോഗ്യതകളോ വിദഗ്‌ധ ഉപദേശക സമതികളോ ആവശ്യമില്ലെന്നും തീരുമാനിച്ചു. അപ്പോള്‍ എല്ലാം ഭദ്രം! രഹസ്യമായിരിക്കേണ്ടതൊക്കെ രഹസ്യം! പുരാവസ്‌തു വകുപ്പില്‍ എന്താണു നടക്കുന്നതെന്ന്‌ ജനങ്ങള്‍ അറിയില്ല. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യയുടെ ബി.കെ. ഥാപ്പറും കൂട്ടരും കേരളത്തിലെ മഹാശിലാ സംസ്‌കാരം തിരിച്ചറിഞ്ഞു പഠിച്ച പോര്‍ക്കളം പ്രദേശത്ത്‌ പിന്നെ പ്രവര്‍ത്തനം ഒന്നും വേണ്ടെന്നു തീരുമാനിച്ചു.
കൊച്ചിയിലെ ആദ്യത്തെ പുരാവസ്‌തു വിഭാഗം ഡയറക്‌ടറായിരുന്ന പാലിയത്ത്‌ അനുജന്‍ അച്ചന്‍ കൊടുങ്ങല്ലൂരിലെ ചേരമാന്‍ പറമ്പില്‍ ശാസ്‌ത്രീയമായി നടത്തിയ ഖനനങ്ങള്‍ക്ക്‌ പിന്‍തുടര്‍ച്ചയുണ്ടായിരുന്നില്ല. പ്രഫസര്‍ ഇളംകുളം ഏകാകിയായി നടത്തിയ പൗര ലിഖിത പഠനങ്ങളിലൂടെയാണ്‌ ചേരമാന്‍ പെരുമാക്കളുടെ ചിരിത്രം ഏറക്കുറെ പുറത്തുവന്നത്‌. ക്രിസ്‌തുവര്‍ഷം ഒമ്പത്‌, പത്ത്‌, പതിനൊന്ന്‌ ശതകങ്ങളിലാണ്‌ ആ കേരളചരിത്രം നിലനിന്നിരുന്നതെന്നു കൃത്യമായ അറിവുണ്ടായത്‌ ആ പഠനത്തിലൂടെയാണ്‌.
പട്ടണം എന്ന പ്രദേശത്ത്‌ ആരംഭിച്ച ഖനനങ്ങള്‍ പുരാവസ്‌തു വിഭാഗത്തിലല്ലാത്ത ഒരാളെ ഡയറക്‌ടറാക്കി വച്ചുകൊണ്ടാണ്‌ നടന്നത്‌. ആ പ്രദേശമാണ്‌ മുസിരിസ്‌ എന്ന മുന്‍വിധിയോടെ മാര്‍ക്‌സിസ്‌റ്റ്‌ കക്ഷിയുടെ ചില നേതാക്കളെ ഏല്‍പ്പിച്ചുകൊടുത്തിരുന്നത്‌. കോണ്‍ഗ്രസ്‌ നേതാക്കള്‍ അതേ രാഷ്‌ട്രിയ സംഘടനയ്‌ക്ക്‌ ആ ഖനനം ഏല്‍പിച്ചുകൊടുക്കുകയും ചെയ്‌തു.
ടി.എം. ജേക്കബ്‌ എന്ന പഴയ സാസ്‌കാരിക വകുപ്പ്‌ മന്ത്രി നല്ല നിലയില്‍ ആരംഭിച്ച (2004) തൃപ്പൂണിത്തറയിലെ പൈതൃക പഠന കേന്ദ്രത്തെ ആദ്യം മാര്‍ക്‌സിസ്‌റ്റുകാരും പിന്നെ കോണ്‍ഗ്രസുകാരും സ്വന്തം സ്വാര്‍ഥതാല്‍പര്യത്തിനായി നശിപ്പിച്ചുകൊണ്ടിരുന്നു.
കഴിഞ്ഞ മൂന്നു വര്‍ഷമായി അതിന്‍റെ അധ്യക്ഷസ്‌ഥാനത്ത്‌ എന്നെ നിയോഗിച്ചെങ്കിലും പൈതൃകസംബന്ധമായ എല്ലാ പദ്ധതികളിലും അതിവിദഗ്‌ധമായി പ്രവര്‍ത്തിക്കുകയും അധ്വാനിക്കുകയും ചെയ്‌ത ഡോ. എം.ജി. ശശിഭൂഷന്‍, ഡോ.എം.എന്‍. നമ്പൂതിരി എന്നിവരെ മറ്റു താല്‍പര്യങ്ങള്‍ക്കു വേണ്ടി വ്യാജ ആരോപണത്തില്‍ കുടുക്കുകയും അപമാനിക്കുകയുമാണ്‌ സാംസ്‌കാരിക വിഭാഗത്തിന്റെ അധികൃതര്‍ ചെയ്‌തത്‌. ഈ ഭരണവിഭാഗത്തിന്റെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തുകയും അഴിമതിക്കാരെ മാതൃകാപരമായി ശിക്ഷിക്കുകയും ചെയാന്‍ കേരയളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ മുന്‍കൈയെടുക്കണം.