Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
സ്കൂള്‍ കലോത്സവം: തിരശീലയുയരുന്നു, ധൂര്‍ത്തിന് | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

സ്കൂള്‍ കലോത്സവം: തിരശീലയുയരുന്നു, ധൂര്‍ത്തിന്

Posted on: Saturday, Dec 13, 2014 09:51 hrs IST
Education news

സാംസ്കാരിക പരിപാടിയുടെ എസ്റ്റിമേറ്റ് 2.5 ലക്ഷം രൂപ


കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കേളികൊട്ടുയരാനിരിക്കെ വമ്പന്‍ ധൂര്‍ത്തിനു വഴിയൊരുങ്ങി. യാതൊരു മാനദണ്ഡവുമില്ലാതെയാണ് ഇത്തവണ കലോത്സവ ചെലവിനുള്ള എസ്റ്റിമേറ്റ് തയാറാക്കിയിരിക്കുന്നത്. വിദ്യാര്‍ഥികളുടെ മഹാ കലാമേള നടക്കുന്നിടത്ത് സാംസ്കാരിക പരിപാടികള്‍ക്ക് മാത്രം മാറ്റിവച്ചത് രണ്ടര ലക്ഷം രൂപ.
കലോത്സവത്തിനിടെ പ്രമുഖരുടെ പരിപാടികള്‍ക്ക് വലിയ തുക പൊടിക്കുന്നതിനെതിരേ പലകോണുകളില്‍നിന്നും മുറുമുറുപ്പുയര്‍ന്നു തുടങ്ങി. കഴിഞ്ഞ തവണ അമ്പതിനായിരം രൂപ ചെലവിട്ട സാംസ്കാരിക പരിപാടികള്‍ക്കാണ് ഇത്തവണ അഞ്ചിരട്ടി കൂടുതലായി ചെലവാക്കുന്നത്. രാജ്യത്തെ പ്രമുഖ കലാസാംസ്കാരിക പ്രവര്‍ത്തകരെ കോഴിക്കോട്ടെത്തിക്കാന്‍ ഈ തുക ഉപയോഗിച്ചേക്കാം. എന്നാല്‍, വിദ്യാര്‍ഥികളുടെ ചെലവില്‍ ഇത്തരമൊരു സാംസ്കാരിക പരിപാടി വേണോ എന്നതാണ് ചോദ്യം.
ഓരോ സംസ്ഥാന സ്കൂള്‍ കലോത്സവത്തിലും കൂടുതല്‍ അധ്യാപക സംഘടനകളെ ഉള്‍പ്പെടുത്താനായി കമ്മിറ്റികളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ്. ഇത്തവണ 20 സബ്കമ്മിറ്റികളാണ് കലോത്സവത്തിനായി രൂപീകരിച്ചത്. ഓരോ രാഷ്ട്രീയ പാര്‍ട്ടിക്കും അധ്യാപക സംഘടനകള്‍ ആയതോടെ ഇവയെ എല്ലാം സ്കൂള്‍ കലോത്സവത്തിന് ഉള്‍പ്പെടുത്തണമെന്നത് ഒരു നിബന്ധന പോലെ തുടരുന്നു. ഇത്തവണത്തെ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് 88 ലക്ഷം രൂപയാണ് അധികൃതര്‍ പ്രാഥമിക എസ്റ്റിമേറ്റ് ഇട്ടത്. കലോത്സവ നടത്തിപ്പിന് ശേഷം ഇത് രണ്ട് കോടി രൂപയായി ഉയരുമെന്നു കണക്കാക്കാം. ഇതില്‍ 25 ലക്ഷം രൂപ ഏഴു ദിവസത്തെ ഭക്ഷണ വിതരണത്തിനായുള്ളതാണ്. ഭക്ഷണത്തിനായി സ്പോണ്‍സര്‍മാരെ കൂടി കമ്മിറ്റി സമീപിക്കുന്ന പശ്ചാത്തലത്തില്‍ എന്തിനാണ് ഇത്ര വലിയ തുക ചെലവിടുന്നതെന്നതും ചോദ്യമവശേഷിപ്പിക്കുന്നു.
അക്കോമഡഷന്‍ കമ്മിറ്റിയ്ക്ക് 11 ലക്ഷം രൂപ വകയിരുത്തിയതിലും ആക്ഷേപമു യരുന്നുണ്ട്. കലോത്സവത്തില്‍ പങ്കെടുക്കാനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഈ ഫണ്ടില്‍നിന്ന് ചില്ലിക്കാശുപോലും ചെലവിടേണ്ട. മത്സരാര്‍ഥികള്‍ക്ക് സ്കൂളുകളിലാണ് താമസ സൗകര്യമേര്‍പ്പെടുത്തുന്നത്.
വിധികര്‍ത്താക്കള്‍ക്കും കലോത്സവ കമ്മിറ്റി ഭാരവാഹികള്‍ക്കും താമസിക്കാന്‍ മാത്രം 11 ലക്ഷം രൂപ ചെലവഴിക്കേണ്ടി വരും. കമ്മിറ്റിയിലെ പ്രമുഖര്‍ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലും മറ്റുമായി താമസിക്കുമെന്നതു വേറെക്കാര്യം! കലോത്സവത്തിലെ ഗ്ലാമര്‍ കമ്മിറ്റികളായ പ്രോഗ്രാം ജിഎസ്ടിയുവും ഭക്ഷണം കെഎസ്ടിഎയുമാണ് ഇത്തവണ കൈകാര്യം ചെയ്യുന്നത്.
അപ്രതീക്ഷിതമായെത്തിയ കലോത്സവമെത്തിയതോടെ ശരിയായ രീതിയില്‍ ടെന്‍ഡര്‍ പോലും നടത്താന്‍ കഴിയാതെയാണ് പല കമ്മിറ്റികളും എസ്റ്റിമേറ്റുകള്‍ തയാറാക്കിയിരിക്കുന്നത്. ഇന്ന് നടക്കുന്ന സംഘാടക സമിതി യോഗത്തിലാണ് കലോത്സവ നടത്തിപ്പ് സംബന്ധിച്ച അവസാന രൂപം ലഭ്യമാകുക.