Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
പൊഖാറയിലെ ആദ്യ കിരണങ്ങള്‍ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

പൊഖാറയിലെ ആദ്യ കിരണങ്ങള്‍

Posted on: Friday, Dec 12, 2014 10:14 hrs IST
Life Style news

 

 

 

യാത്ര തുടങ്ങി, അധികം കഴിയും മുമ്പെ ഗതാഗതക്കുരുക്കിന്‍റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. പതിയെപ്പതിയെ നീങ്ങിക്കൊണ്ടിരുന്ന വാഹനങ്ങള്‍ അവസാനം നിശ്‌ചലമായി. സൂര്യന്‍ ഉച്ചസ്‌ഥായിലെത്തിയിരുന്നു.
അന്നൊരു ചൊവ്വാഴ്‌ചയായിരുന്നു. കാഠ്‌മണ്ഡുവിലെത്തിയിട്ട്‌ അന്ന്‌ നാലുദിവസം പിന്നിട്ടിരുന്നു. നേപ്പാളിലെ രണ്ടാമത്തെ വന്‍നഗരമായ പൊക്കാറയിലേക്കായിരുന്നു അന്ന്‌ യാത്ര. രാത്രിയില്‍ മഴ പെയ്‌തതുകൊണ്ടാവും തെരുവുകളില്‍ നനവ്‌ തളംകെട്ടി തളംകെട്ടി നിന്നിരുന്നു. ഇറ്റിറ്റുവീഴുന്ന മഴത്തുള്ളികള്‍ക്കും അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍ ശമിപ്പിക്കുവാന്‍ കഴിഞ്ഞിരുന്നില്ല.
മലമ്പാതകള്‍ കയറിത്തുടങ്ങിയതോടുകുടി മൂടല്‍മാറി വെയില്‍ പരന്നുതുടങ്ങി. തിരക്കേറിയ ഇന്‍ഡോ- ടിബറ്റന്‍ വാണിജ്യപാതയിലൂടെയായിരുന്നു യാത്ര. ഇന്‍ഡ്യയില്‍ നിന്നാരംഭിച്ച്‌ നേപ്പാളും ടിബറ്റും കടന്ന്‌ ചൈനയിലേക്ക്‌ നീണ്ടുകിടക്കുന്ന ഈ രാജപാത 1956 ലാണ്‌ പൂര്‍ണമായും ഗതാഗതയോഗ്യമായിത്തീര്‍ന്നത്‌. ഭാരം കയറ്റിയ കൂറ്റന്‍ ട്രക്കുകള്‍ ഇരുവശങ്ങളിലേക്കും അനസ്യുതം സഞ്ചരിച്ചുകൊണ്ടിരുന്നു.
ഇരട്ടവരിപ്പാതയില്‍ ഗതാഗതസ്‌തംഭനം ഒരു പതിവുദൃശ്യമാണ്‌. വഴിയില്‍ ഒരു വാഹനം കേടായാല്‍, മലയിടിച്ചിലുണ്ടായാല്‍ ഗതാഗതം നിശ്‌ചലമാവുന്നു. മൈലുകളോളം നീണ്ടുകിടക്കുന്ന വാഹനവ്യൂഹങ്ങള്‍; ഒരു നിത്യകാഴ്‌ചയാണ്‌. പലപ്പോഴും കുരുക്കഴിഞ്ഞു കിട്ടാന്‍ മണിക്കൂറുകളോളം വേണ്ടിവരും.
യാത്ര തുടങ്ങി, അധികം കഴിയും മുമ്പെ ഗതാഗതക്കുരുക്കിന്‍റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. പതിയെപ്പതിയെ നീങ്ങിക്കൊണ്ടിരുന്ന വാഹനങ്ങള്‍ അവസാനം നിശ്‌ചലമായി. സൂര്യന്‍ ഉച്ചസ്‌ഥായിലെത്തിയിരുന്നു. മരങ്ങളുടെ തണലുതേടി വെളിയിലിറങ്ങിയും, വാഹനം അനങ്ങിത്തുടങ്ങുമ്പോള്‍ ഓടിക്കയറിയും വിരസവും അരോജവുമായ ഒരു കസേരകളിപോലെ ആ യാത്ര ഞങ്ങളെ വല്ലാതെ മടുപ്പിച്ചു. രണ്ടുമൂന്ന്‌ മണിക്കൂര്‍ വേണ്ടിവന്നു കുരുക്കൊഴിഞ്ഞ്‌ സുഗമമായി യാത്ര തുടരാന്‍.
ഗൂര്‍ഖ, ബന്ദിപ്പൂര്‍ തുടങ്ങി പ്രശസ്‌തമായ പല സ്‌ഥലങ്ങളും, പുരാതനമായ ക്ഷേത്രനഗരികളും പിന്നിട്ടായിരുന്നു ഞങ്ങളുടെ യാത്ര. അവ ഞങ്ങളുടെ ലക്ഷ്യങ്ങളായിരുന്നില്ല. പരിമിതമായ സമയത്തിനുള്ളില്‍ ഇവിടങ്ങളിലെ സന്ദര്‍ശനങ്ങള്‍ അസാധ്യവുമായിരുന്നു. പാതയ്‌ക്ക് സമാന്തരമായി ഒഴുകിക്കൊണ്ടിരുന്ന തൃശൂലനദി യാത്രയിലുടനീളം ഞങ്ങളെ അനുധാവനം ചെയ്‌തുകൊണ്ടിരുന്നു. അനന്തതയിലേക്ക്‌ നീളുന്ന വഴിയില്‍ പുറകിലേക്ക്‌ ഓടിക്കൊണ്ടിരുന്ന മലകളെ നോക്കിയിരുന്നപ്പോള്‍ കണ്ണുകള്‍ താനെ അടഞ്ഞുപോയി.
മനകാമനാക്ഷേത്രം
വഴിമധ്യേയായിരുന്നു പ്രസിദ്ധമായ മനാകാമനാക്ഷേത്രം. ദൂരെനിന്നേ ക്ഷേത്രത്തിലേക്കു പോകുന്ന കേബിള്‍ കാറുകള്‍ കാണാമായിരുന്നു. ക്ഷേത്രം സ്‌ഥിതിചെയ്യുന്ന മലമുകളിലേക്ക്‌ നടന്നുകയറണമെങ്കില്‍ മൂന്നുമണിക്കൂറില്‍ കൂടുതല്‍ വേണം. ദുര്‍ഘടമായ പാതയിലൂടെയുള്ള കയറ്റം ദുരിതപൂര്‍ണമാണ്‌. എന്നാല്‍ കേബിള്‍ കാറില്‍ മൂന്നു കിലോമീറ്റര്‍ മാത്രമുള്ള ആകാശദൂരം താങ്ങാന്‍ പത്തുമിനിറ്റ്‌ ധാരാളം മതിയാവും. 1998ലാണ്‌ ഇവിടെ കേബിള്‍ കാറുകള്‍ സ്‌ഥാപിച്ചത്‌. ഏകദേശം 150 പേര്‍ക്ക്‌ ഒരേസമയം ഇതിലൂടെ യാത്രചെയ്യാം.
'മനാകാമന'യെന്നാല്‍ 'മനസിലെ ആഗ്രഹം' എന്നര്‍ഥം. തന്റെ സന്നിധിയില്‍ വന്നു പ്രാര്‍ഥിക്കുന്ന ഭക്‌തര്‍ക്ക്‌ അവരുടെ അഭീഷ്‌ടങ്ങള്‍ (മനസിലെ ആഗ്രഹങ്ങള്‍) ദേവി സാധിച്ചുകൊടുക്കുമെന്നാണ്‌ പ്രബലമായ വിശ്വാസം. ഇവിടത്തെ പ്രതിഷ്‌ഠ പാര്‍വതീദേവിയുടെ ഒരവതാരമാണെന്നാണ്‌ സങ്കല്‌പം.
ക്ഷേത്രത്തിനെ ചുറ്റിപ്പറ്റി ഒരൈതീഹ്യവും നിലവിലുണ്ട്‌. പതിനേഴാം നൂറ്റാണ്ടില്‍ നേപ്പാള്‍ ഭരിച്ചിരുന്നത്‌ രാംഷായെന്ന ശക്‌തനായ ഒരു ഗൂര്‍ഖാ രാജാവായിരുന്നു. അദ്ദേഹത്തിന്‍റെ പത്നി അത്ഭുതസിദ്ധികളുള്ള ഒരു സ്‌ത്രീയായിരുന്നു. അവരുടെ അത്ഭുതസിദ്ധികളെപ്പറ്റി അറിവുണ്ടായിരുന്ന ചുരുക്കം ചിലരില്‍ ഒരാളായിരുന്നു ഭക്‌തനായ ലഖന്‍താപ്പ. തന്‍റെ രാജ്‌ഞി ഒരു ദേവീ അവതാരമാണെന്ന്‌ രാജാവിന്‌ ഒരിക്കല്‍ ദര്‍ശനമുണ്ടായി.
ആ വെളിപാട്‌ തന്‍റെ പത്നിയെ അറിയിക്കാന്‍ തുനിഞ്ഞ രാജാവ്‌ ക്ഷണനേരത്തില്‍ മരിച്ചുവീഴുകയും രാജ്‌ഞി സതി ആചരിക്കുകയും ചെയ്‌തു. സമീപഭാവിയില്‍ താന്‍ പുനര്‍ജനിക്കുമെന്ന്‌ തന്‍റെ ഭക്‌തനായ താപ്പയോട്‌ വെളിപ്പെടുത്തിയിട്ടാണ്‌ അവര്‍ സ്വയം സ്വയം അഗ്നിക്കിരയായത്‌.
കുറച്ചുനാളുകള്‍ക്കുശേഷം ഒരു കര്‍ഷകന്‍ നിലം ഉഴുതുകൊണ്ടിരുന്നപ്പോള്‍ തന്‍റെ കലപ്പയില്‍ ഉടക്കിയ കല്ലില്‍നിന്ന്‌ ചോരയും പാലും ഒഴുകുന്നതായി കണ്ടു. ഇതുകേട്ടറിഞ്ഞ താപ്പ, ആ കല്ല്‌ തന്‍റെ ദേവിയുടെ പുനരവതാരമാണെന്ന്‌ തിരിച്ചറിയുകയും, ഉത്തമമായൊരു സ്‌ഥലത്ത്‌ അതിനെ പ്രതിഷ്‌ഠിച്ച്‌ ആരാധിക്കുവാനും തുടങ്ങി. അവിടെയാണ്‌ ഇന്നത്തെ ക്ഷേതം സ്‌ഥിതിചെയ്യുന്നത്‌.
ക്ഷേത്രം കടന്ന്‌ മുന്നോട്ടു പോകുമ്പോള്‍ ദേശീയപാത രണ്ടായി പിരിഞ്ഞ്‌ ഒന്ന്‌ ഇന്ത്യന്‍ അതിര്‍ത്തിയായ റക്‌സോളിലേക്കും മറ്റേത്‌ പൊക്കാറയിലേക്കും പോകുന്നു.