Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
പോര്‍ഷെ കായേന്‍ 2015 ഇന്ത്യയില്‍; 1.02 കോടി | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

പോര്‍ഷെ കായേന്‍ 2015 ഇന്ത്യയില്‍; 1.02 കോടി

Posted on: Thursday, Dec 11, 2014 02:24 hrs IST
Auto news

മുഖംമിനുക്കിയ കായേന്‍ ജര്‍മന്‍ ഹൈപെര്‍ഫോമന്‍സ് സ്‌പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷെ ഇന്ത്യന്‍ വിപണിയിലെത്തിച്ചു. 1.02 കോടിയാണ് മഹാരാഷ്ട്രയിലെ ഏകദേശവില. നാല് വേരിയന്‍റുകളാണ് വിപണിയില്‍ എത്തിയിട്ടുള്ളത്. വലിയ ഗ്രില്ലും പരിഷ്‌കരിച്ച ബമ്പറുമാണ് പുതിയ കായേനിന്‍റെ പ്രധാന സവിശേഷതകള്‍.

വാഹനത്തിന്‍റെ അഗ്രസീവ് രൂപഭംഗി വര്‍ധിപ്പിക്കുന്നതാണ് ഈ പരിഷ്‌കാരങ്ങള്‍. എയര്‍ ഡക്ട്‌സിലെ ബ്ലേഡുകളുടെയെണ്ണം വര്‍ധിപ്പിച്ചതുമൂലം എന്‍ജിന്‍ അതിവേഗം തണുക്കും. ഫോര്‍ പോയിന്‍റ് എല്‍ ഇ ഡി ഡേടൈം റണ്ണിങ് ലാമ്പുകള്‍ ഉള്‍പ്പെട്ട ബൈ സെനോണ്‍ ഹെഡ്‌ലൈറ്റുകളാണ് അടിസ്ഥാന വേരിയന്‍റുകളില്‍ ഉള്ളത്. ടര്‍ബോ മോഡലില്‍ പോര്‍ഷെയുടെ ഡൈനമിക് ലൈറ്റ് സിസ്റ്റവുമുണ്ട്.

245 പി എസ് പരമാവധി കരുത്തും 550 എന്‍ എം പരമാവധി ടോര്‍ക്കും പകരുന്നതാണ് മൂന്നുലിറ്റര്‍ വി സിക്‌സ് എന്‍ജിന്‍. കായേന്‍ ഡീസല്‍ വേരിയന്‍റ് 7.6 സെക്കന്‍ഡുകള്‍കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗമാര്‍ജിക്കും. മണിക്കൂറില്‍ 218 കിലോമീറ്ററാണ് പരമാവധി വേഗം. 385 പി എസ് പരമാവധി കരുത്തും 850 എന്‍ എം പരമാവധി ടോര്‍ക്കും പകരുന്നതാണ് കായേന്‍ ഡീസല്‍ എസ്സിലുള്ള എന്‍ജിന്‍. 5.4 സെക്കന്‍ഡുകൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗമാര്‍ജിക്കും. മണിക്കൂറില്‍ 252 കിലോമീറ്ററാണ് പരമാവധി വേഗം.

കായേന്‍ എസ്സില്‍ 420 പി എസ് പരമാവധി കരുത്തും 550 എന്‍ എം പരമാവധി ടോര്‍ക്കും പകരുന്ന 3.6 ലിറ്റര്‍ വി സിക്‌സ് ടര്‍ബോ എന്‍ജിനാണുള്ളത്. 5.5 സെക്കന്‍ഡുകള്‍കൊണ്ട് പൂജ്യത്തില്‍നിന്ന് മണഇക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലെത്തും. മണിക്കൂറില്‍ 259 കിലോമീറ്ററാണ് പരമാവധി വേഗം. എറ്റവും ഉയര്‍ന്ന വേരിയന്‍റായ കായേന്‍ ടര്‍ബോയില്‍ 520 പി എസ് പരമാവധി കരുത്തും 750 എന്‍ എം ടോര്‍ക്കും നല്‍കുന്ന 4.8 ലിറ്റര്‍ ബൈ ടര്‍ബോ വി 8 എന്‍ജിനാണുള്ളത്. 4.5 സെക്കന്‍ഡുകള്‍കൊണ്ട് മണിക്കൂറില്‍ നൂറുകിലോമീറ്റര്‍ വേഗമെടുക്കും. മണിക്കൂറില്‍ 279 കിലോമീറ്ററാണ് പരമാവധി വേഗം.