Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
ജികെഎസ്എഫ് മൊബൈല്‍ ആപ്പിന് മികച്ച റേറ്റിങ് | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

ജികെഎസ്എഫ് മൊബൈല്‍ ആപ്പിന് മികച്ച റേറ്റിങ്

Posted on: Saturday, Dec 06, 2014 10:39 hrs IST
Auto news

തിരുവനന്തപുരം: ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്‍റെ ഭാഗമായി ഐഡിയ സെല്ലുലാര്‍ കമ്പനിയുമായി ചേര്‍ന്ന് പുറത്തിറക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറിന് മികച്ച റേറ്റിങ്. പോയവാരത്തില്‍ ഗൂഗിള്‍ പ്ലേസ്റ്റോര്‍ റേറ്റിങില്‍ 4.5 പോയിന്‍റ് നേടി ഡൗണ്‍ലോഡില്‍ 2-ാം സ്ഥാനത്താണ് ഈ മൊബൈല്‍ ആപ്പ്. ബിസിനസ് കാറ്റഗറിയില്‍ വരുന്ന ഈ ആപ്പിന് ആദ്യത്തെ ആഴ്ച്ചയില്‍തന്നെ 3,218 ഡൗണ്‍ലോഡുകള്‍ ലഭിച്ചുകഴിഞ്ഞു. ആയിരത്തിലധികം ഡൗണ്‍ലോഡുകള്‍ ജിസിസിയില്‍ നിന്ന് ലഭിച്ചത് വിദേശമലയാളികളുടെ പിന്തുണയാണ് വെളിവാക്കുന്നതെന്ന് ജികെഎസ്എഫ് ഡയറക്റ്റര്‍ കെ.എം. അനില്‍ മുഹമ്മദ് അറിയിച്ചു. ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ രണ്ടായിരത്തിലധികം ആളുകള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. സമ്മാനര്‍ഹരാകുന്നവര്‍ക്ക് കെടിഡിസി യുടെ പ്രീമിയം ഹോട്ടലുകളില്‍ രണ്ട് ദിവസത്തെ സൗജന്യതാമസമാണ് നല്‍കുന്നത്. കോഴിക്കോട് ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡുകള്‍ ലഭിക്കുന്നത്. ഡൗണ്‍ലോഡ് ചെയ്യുന്ന ഐഡിയ കസ്റ്റമറിന് 200മെഗാബൈറ്റ് ഡാറ്റാ സൗജന്യമായി നല്‍കുന്നുണ്ട്. അന്തര്‍ദേശീയതലത്തില്‍ വിവിധ ഷോപ്പിങ് ഫെസ്റ്റിവലുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിലും ജികെഎസ്എഫ് ആപ്പ് മുന്നിലാണ്.