Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
വാഹന വില്‍പ്പന: മിന്നിയത് മാരുതി സിയസും ഹ്യൂണ്ടായ് എലൈറ്റ് ഐ20യും | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

വാഹന വില്‍പ്പന: മിന്നിയത് മാരുതി സിയസും ഹ്യൂണ്ടായ് എലൈറ്റ് ഐ20യും

Posted on: Saturday, Dec 06, 2014 10:30 hrs IST

വിപണി അങ്ങനെയാണ്. കമ്പനികള്‍ മാത്രം വിചാരിച്ചാല്‍ പോര. ജനങ്ങളും വിചാരിക്കണം. പറഞ്ഞു വരുന്നത് വാഹന വിപണിയെ കുറിച്ചാണ്. കഴിഞ്ഞ ഒക്റ്റോബര്‍, രാജ്യത്തെ പ്രധാന ഉത്സവങ്ങളുടെ സീസണായപ്പോള്‍ കമ്പനികള്‍ വിചാരിച്ചു ഈ മാസത്തോടെ വില്‍പ്പനയിലുള്ള മെല്ലെപ്പോക്ക് അവസാനിപ്പിക്കാമെന്ന്. സിയാം ഡയറക്റ്റര്‍ ഇത്തരത്തില്‍ പ്രസ്താവന ഇറക്കുകകൂടി ചെയ്തതോടെ വിപണിയില്‍ കമ്പനികള്‍ സജീവമായി. അങ്ങനെ കാശെറിഞ്ഞ് കാശുവാരാമെന്ന് വാഹന കമ്പനികള്‍ വിചാരിച്ചാല്‍ അവരെ കുറ്റം പറയാന്‍ ഒക്കില്ല. അങ്ങനെയാണല്ലോ അതിന്‍റെ ഒരു ഇത്! പക്ഷെ ഒക്റ്റോബറിലും കാര്‍ വില്‍പ്പന ദേ കിടക്കുന്നു.
എന്നാല്‍ കഴിഞ്ഞ മാസത്തെ വില്‍പ്പന കണക്ക് പുറത്ത് വന്നപ്പോള്‍ വിപണി മൊത്തത്തില്‍ ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് നടത്തിയ പ്രതീതിയാണ്. ഇന്ധനവില ഒപ്പെക്ക് രാജ്യങ്ങള്‍ക്ക് പിടിച്ചാല്‍കിട്ടാതെ സ്ഥിതിയായതും ഉപയോക്താക്കളുടെ ഡിമാന്‍റ് കൂടിയതും കമ്പനികള്‍ക്ക് കഴിഞ്ഞ മാസം വില്‍പ്പനയില്‍ ശ്വാസം വിടാനായി. വില്‍പ്പനയില്‍ മിന്നിത്തിളങ്ങിയത് രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി തന്നെയാണ്. വില്‍പ്പന നടത്തിയ കാറുകളുടെ എണ്ണത്തില്‍ ഹ്യൂണ്ടായ് ആണ് മാരുതിക്ക് പിന്നിലുള്ളത്. വിപണിയില്‍ കമ്പനികളുടെ കഴിഞ്ഞമാസത്തെ ജാതകം തിരുത്തിയത് ഇടത്തരം സെഡാനുകളാണ്. മാരുതി സുസുക്കിയുടെ സിയസ്, ഹ്യൂണ്ടായുടെ എലൈറ്റ് ഐ20 എന്നിവയ്ക്ക് ജനങ്ങള്‍ക്കിടയില്‍ നല്ലപേരുണ്ടാക്കാന്‍ സാധിച്ചതാണ് വിപണിയില്‍ ഇവര്‍ക്ക് നേട്ടമായത്.
മാരുതി സിയസ്
സെലേറിയോയുടെ വിജയത്തിന് ശേഷം മാരുതി സുസുക്കി 6.99 മുതല്‍ 9.80 ലക്ഷംവരെ വിലയിട്ട് പുറത്തിറക്കിയ കാറാണ് സിയസ്. ഇടത്തരം സെഡാന്‍ വിഭാഗത്തില്‍ ഹോണ്ട സിറ്റിയോടും ഹ്യുണ്ടായ് വെര്‍ണയോടും സിയസ് മേക്ക് വേ സിദ്ധാന്തം ഇറക്കി. കഴിഞ്ഞ മാസം മാത്രം സിയസ് 5,346 എണ്ണമാണ് വില്‍പ്പന നടത്തിയത്. ഇതില്‍ പകുതിക്ക് ക്ലച്ച് തകരാറുണ്ടെന്നും അവ തിരിച്ച് വിളിച്ചെന്നും പുതിയ വാര്‍ത്ത. എന്തായാലും മാരുതിക്ക് നേട്ടം തന്നെ.
സിയസിന്‍റെ ഡീസല്‍ മോഡല്‍ ലിറ്ററിന് 26.21 കിലോമീറ്ററും പെട്രോള്‍ മോഡല്‍ ലിറ്ററിന് 20.73 കിലോമീറ്ററും മൈലേജ് നല്‍കുമെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്നുണ്ട്.

ഹ്യൂണ്ടായ് എലൈറ്റ് ഐ20
എലൈറ്റ് ഐ20യുടെ ലുക്ക് മാത്രം മതി കൊറിയന്‍ കമ്പനി ഹ്യൂണ്ടായ്ക്ക് വില്‍പ്പന വര്‍ധിപ്പിക്കാന്‍. കൊറിയന്‍ പഴയ ഐ20യില്‍ നിന്നും അടിമുടി മാറിയ എലൈറ്റ് ഐ20യെ ഉപയോക്താക്കള്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഡീസല്‍ വേരിയന്‍റിന് 6.10 ലക്ഷവും, പെട്രോളിന് 4.89 ലക്ഷം രൂപയുമാണ് കമ്പനി ഇട്ടിരുന്നത്.
ഫ്ളൂയിഡിക് സ്കള്‍പ്ചര്‍ വേര്‍ഷന്‍ ടു ആണ്, ഹ്യൂണ്ടായ് എലൈറ്റ് ഐ20യെ നിരത്തുകളില്‍ വ്യത്യസ്തനാക്കുന്നത്. ആധുനികത തുളുമ്പുന്ന പുതിയ ഐ20 ഓഗസ്റ്റ് അവസാനത്തിലാണ് ഇന്ത്യന്‍ വിപണിയിലെത്തിയത്. മുന്‍ മോഡലില്‍ നിന്ന് അല്‍പ്പം വീല്‍ബേസ് വര്‍ധിപ്പിച്ചാണ് എലൈറ്റ് ഐ20 വിപണിയിലെത്തിച്ചത്. എലൈറ്റ് ഐ20 വില്‍പ്പനയില്‍ 10,000 യൂനിറ്റ് മറികടന്നത് ശരവേഗത്തിലാണ്