Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
ഉള്‍ക്കാഴ്ച്ചയില്‍ അത്ഭുതം തീര്‍ത്ത്‌ അഖില്‍ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

ഉള്‍ക്കാഴ്ച്ചയില്‍ അത്ഭുതം തീര്‍ത്ത്‌ അഖില്‍

Posted on: Friday, Nov 28, 2014 10:14 hrs IST
Education news

തിരൂര്‍: അകക്കണ്ണിലൂടെ പാഴ്‌വസ്‌തുക്കളില്‍നിന്ന്‌ വൈവിധ്യമായ ഉല്‍പന്നങ്ങള്‍ തീര്‍ത്ത്‌ അഖില്‍ രാജീവന്‍ ഇത്തവണയും സംസ്‌ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ താരം. കോട്ടയം കാഞ്ഞിരപ്പള്ളി കളക്കെട്ടി അസീസി സ്‌കൂള്‍ ഫോര്‍ ബ്ലൈന്‍ഡിലെ നാലാം തരം വിദ്യാര്‍ഥിയായ അഖില്‍ തുടര്‍ച്ചയായ മൂന്നാവര്‍ഷമാണു സ്‌പെഷല്‍ സ്‌കൂള്‍ വിഭാഗത്തില്‍ മത്സരത്തിനെത്തുന്നത്‌.
വീട്ടില്‍ വൈദ്യുതിയെത്തുന്നതു സ്വപ്‌നം കാണുന്ന കണ്ണൂര്‍ കൂട്ടുപ്പുഴ സ്വദേശിയായ അഖിലിനു തുടര്‍പഠനത്തിന്‌ ഒരു കൈ സഹായവും വേണം. കാഴ്‌ചക്കുറവുള്ള പിതാവ്‌ വല്ലപ്പോഴും കൂലിപ്പണിക്കുപോയും മാതാവ്‌ വീട്ടുവേല ചെയ്‌തുമാണു കുടുംബം പുലര്‍ത്തുന്നത്‌. നിഴല്‍വെട്ടം പോലെ ചെറിയകാഴ്‌ചകള്‍ കാണാന്‍ അഖിലിനു കഴിയുമെങ്കിലും വൈദ്യുതി വെളിച്ചത്തിനു വേണ്ടിമാത്രമല്ല കമ്പ്യൂട്ടര്‍പഠിക്കാനും ഈ രംഗത്ത്‌ അധ്യാപകനാവുകയെന്ന സ്വപ്‌നം യഥാര്‍ഥ്യമാക്കാന്‍ കൂടിയാണ്‌. ഇതിനായി അധികൃതര്‍ കനിയണമെന്നാണ്‌ അഖിലിന്റെയും മാതാവ്‌ ലതയുടെയും അഭ്യര്‍ഥന.
പാഴ്‌വസ്‌തുക്കളില്‍നിന്ന്‌ ഉത്‌പന്നങ്ങള്‍ നിര്‍മിക്കുന്ന മത്സരത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷവും സംസ്‌ഥാന തലത്തില്‍ ചാമ്പ്യനായിരുന്നു. ഇത്തവണ യു.പി. വിഭാഗത്തിലാണു മത്സരം. വിധികര്‍ത്താക്കള്‍ നല്‍കിയ മൂന്നുമണിക്കൂറിനുള്ളില്‍ അഖിലുണ്ടാക്കിയതു 18 വസ്‌തുക്കളാണ്‌. മറ്റുകുട്ടികളില്‍ മിക്കവരും പത്തില്‍താഴെ മാത്രം ഉല്‍പന്നങ്ങളാണുണ്ടാക്കിയത്‌. ഉപയോഗശൂന്യമായ ടയര്‍കൊണ്ട്‌ റബര്‍കൊട്ട, തെര്‍മോകോള്‍കൊണ്ട്‌ ടീപ്പോയ്‌, കാര്‍, പ്ലേറ്റ്‌, ചിരട്ടയും കോലും ഉപയോഗിച്ചു സ്‌പൂണ്‍, പൊടിതട്ടി, തവി, പഴയ സാരികൊണ്ടു ചവിട്ടി തുടങ്ങിയ അഖിലുണ്ടാക്കിയ ഉല്‍പന്നങ്ങളെല്ലാം ഏറെ മികച്ചനിലവാരം പുലര്‍ത്തുന്നതായി വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു.
അഖിലിന്റെ സഹോദരി അനഘയ്‌ക്കും കാഴ്‌ചക്കുറവുണ്ട്‌. അസീസി സ്‌കൂളില്‍ തന്നെ പഠിക്കുന്ന അനഘ ഇത്തവണ യു.പി. വിഭാഗം തത്സമയ ചോക്ക്‌ നിര്‍മാണത്തില്‍ പങ്കെടുത്തിരുന്നു. സജ്‌നയാണ്‌ ഇരുവരുടെയും സഹോദരി.