Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
കേരളം ജൈവ ഹബ്ബിലേക്ക്; ഓര്‍ഗാനിക് അതോറിട്ടിക്ക് നീക്കം | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

കേരളം ജൈവ ഹബ്ബിലേക്ക്; ഓര്‍ഗാനിക് അതോറിട്ടിക്ക് നീക്കം

Posted on: Wednesday, Nov 12, 2014 01:28 hrs IST
Environment news

കൊച്ചി: ജൈവകൃഷിയിലേക്കുള്ള കുതിപ്പിന് ഉണര്‍വേകി സംസ്ഥാനത്ത് ഓര്‍ഗാനിക് അതോറിട്ടി സ്ഥാപിക്കാന്‍ നീക്കം. ജൈവകൃഷിയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. കഴിഞ്ഞ ദിവസം സമാപിച്ച ആഗോള കാര്‍ഷികസംഗമത്തിലാണ് ജൈവകൃഷി വികസനത്തിനുള്ള തുടര്‍ നടപടികള്‍ക്ക് പ്രാഥമിക ധാരണയായത്.

ആഗോള സംഗമത്തോടനുബന്ധിച്ചുള്ള കാര്‍ഷിക വിപണനമേളയില്‍ 52 കോടി രൂപയുടെ വില്‍പ്പനയാണ് നടന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ കണക്കാണിത്. രാജ്യത്തെ ഓര്‍ഗാനിക് വിപണനമേളയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വില്‍പ്പനകളിലൊന്നാണിതെന്ന് സംഘാടകര്‍ പറഞ്ഞു. ഓര്‍ഗാനിക് വിപണനമേളയില്‍ മാത്രം മൂന്നു ദിവസങ്ങളിലായി 213 ബിസിനസ് സംഗമങ്ങള്‍ നടന്നു. ഇതില്‍ ഏറെയും വരുംദിവസങ്ങളില്‍ പദ്ധതികളുടെ ഘട്ടത്തിലേക്ക് മാറുമെന്നും സംഘാടകര്‍ പറയുന്നു.

ജൈവകൃഷിയിലേക്കുള്ള കേരളത്തിന്റെ മാറ്റത്തിന്റെ സൂചനയായാണ് സംഘാടകരിലൊരാളായ മനോജ്കുമാര്‍ മേനോന്‍ ഈ മികച്ച പ്രതികരണത്തെ ചൂണ്ടിക്കാണിക്കുന്നത്. ആഗോളകാര്‍ഷിക സംഗമത്തിനായി 20,000 ത്തിലേറെ ആളുകളാണ് രജിസ്റ്റര്‍ ചെയ്തത്. കാര്‍ഷികസംഗമത്തിന്റെ ഭാഗമായി നടന്ന ബയോഫാക് ഓര്‍ഗാനിക് മേളയിലും ഇതേ നിരക്കില്‍ തന്നെ രജിസ്‌ട്രേഷനുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ബാംഗ്ലൂരില്‍ നടന്ന മേളയില്‍ ഇതിന്റെ പകുതിപോലും പ്രാതിനിധ്യമുണ്ടായിരുന്നില്ല.

2016 ല്‍ സമ്പൂര്‍ണ ജൈവ സംസ്ഥാനമെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
എന്നാല്‍ ഇതിന് തുടര്‍നടപടികള്‍ ഏറെ ആവശ്യമാണ്. ജൈവ ഹബ്ബ് മാതൃകയില്‍ വികസിക്കാനുള്ള സാധ്യതകളെല്ലാം കേരളത്തിനുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ ദിശയിലെ അനുകൂല കാലാവസ്ഥ മുതലെടുക്കാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.

ജൈവകൃഷി മേഖലയിലെ നയരൂപവത്കരണത്തിനും വിവിധ ഏജന്‍സികളുടെ ഏകോപനത്തിനും ഒരു ഏജന്‍സി ആവശ്യമാണ്. ഇതിനായാണ് ഓര്‍ഗാനിക് അതോറിട്ടിയെക്കുറിച്ച് ആലോചിക്കുന്നത്. പച്ചക്കറികളുടെ ഉത്പാദനത്തില്‍ മാത്രമല്ല സുഗന്ധവ്യഞ്ജനങ്ങളുടെ ഉത്പാദനത്തിലും ജൈവകൃഷിക്ക് സാധ്യതകളുണ്ടെന്ന് വ്യക്തമാക്കാന്‍ ആഗോള കാര്‍ഷിക സംഗമത്തിനായി.

കേരളത്തിന്റെ തനത് വിഭവങ്ങള്‍ക്ക് മേളയില്‍ ലഭിച്ച പ്രതികരണവും പ്രതീക്ഷയുളവാക്കുന്നതാണ്. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ സാധ്യതകളും സംഗമത്തിലൂടെ വ്യക്തമായി.
2015 ഓടെ ജൈവകൃഷി വിപണി 100 ബില്യണ്‍ യു.എസ്. ഡോളറിന്റേതാകും. ഇതില്‍ ഒരു ബില്യണ്‍ ഡോളര്‍ വിപണി ഇന്ത്യയ്ക്ക് കൈവശപ്പെടുത്താനാകുമെന്നാണ് വിലയിരുത്തല്‍.