Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
കിങ് ഖാന് 3ഡി ഫേസ് സ്‌കാനിങ്‌ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

കിങ് ഖാന് 3ഡി ഫേസ് സ്‌കാനിങ്‌

Posted on: Friday, Oct 31, 2014 06:31 hrs IST
Life Style news

ദീപാവലി റിലീസായി തിയേറ്ററുകളില്‍ എത്തിയ 'ഹാപ്പി ന്യൂയറി'ന്റെ വിജയത്തിളക്കത്തിലാണ് ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖ് ഇപ്പോള്‍. എന്നാല്‍ ഹാപ്പി ന്യൂയറിന്റെ തിരക്കിട്ട പ്രൊമോഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ഷാരൂഖ് തന്റെ പുതിയ ചിത്രത്തിനായി ലോസാഞ്ചല്‍സിലെത്തി.

'ഫാന്‍' എന്ന ചിത്രത്തിനായി 3ഡി ഫേസ് സ്‌കാനിങ്ങിനു വേണ്ടിയാണ് ഷാരൂഖ് ലോസാഞ്ചല്‍സിലെ കൗണ്ടര്‍ പഞ്ച് സ്റ്റുഡിയോയില്‍ എത്തിയത്. ചിത്രത്തിന്റെ ഒഫീഷ്യല്‍ പേജാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഷാരൂഖ് ഫേസ് സ്‌കാനിങ്ങിന് വിധേയനാകുന്ന ചിത്രങ്ങളും പേജില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്.

മികവുറ്റ ഗ്രാഫിക്‌സും ഷാരൂഖിന്റെ മികച്ച ഗെറ്റപ്പുകളുമായാണ് ഫാന്‍ ഒരുക്കുന്നത്. ഓസ്‌ക്കര്‍ ജേതാവു കൂടിയായ ഹോളിവുഡ് മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് ഗ്രെഗ് കാനോം ആണ് ചിത്രത്തില്‍ ഷാരൂഖിനെ ഒരുക്കാനെത്തുക.

യഷ്‌രാജ് ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധാനം മനീഷ് ശര്‍മ്മയാണ്. അടുത്ത വര്‍ഷം ഓഗസ്റ്റിലാണ് ചിത്രത്തിന്റെ റിലീസ്.