Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
തൂക്കിലേറ്റും മുമ്പ് ..! | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

തൂക്കിലേറ്റും മുമ്പ് ..!

Posted on: Friday, Oct 31, 2014 06:07 hrs IST
Life Style news

ഇറാന്‍ ഒരു വലിയ ജയിലാണ്. സ്ത്രീകളുടെ വികാരങ്ങള്‍ക്കും വിചാരങ്ങള്‍ക്കും സ്വാതന്ത്ര്യത്തിന് നേരെയും വിലങ്ങുകള്‍ തീര്‍ക്കുന്ന യഥാസ്ഥിതിക ചിന്തകളുടെ, സ്ഥാപിത താല്പര്യങ്ങളുടെ ജയില്‍. ഇവിടെ ആയിരക്കണക്കിന് സ്ത്രീകള്‍ അറസ്റ്റുചെയ്യപ്പെട്ടിരിക്കുന്നു. കൊടിയ മര്‍ദ്ദനങ്ങള്‍ക്ക് ഇരയായിരിക്കുന്നു. അവരില്‍ നിരവധിപേരെ കല്ലെറിഞ്ഞും തൂക്കിയും വെടിയുതിര്‍ത്തും വധിച്ചിരിക്കുന്നു.

ഇക്കഴിഞ്ഞ ശനിയാഴ്ച പുലരിയില്‍ വധിക്കപ്പെട്ട റെയ്ഹാനേ ജാബ്ബരി അവരില്‍ അവസാനത്തെ ഇരമാത്രം. അവള്‍ക്കും പിന്‍തുടര്‍ച്ചക്കാരുണ്ടാകാം. എന്തായിരുന്നു റെയ്ഹാനേ ചെയ്ത കുറ്റം? തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പുരുഷനെ അവള്‍ കുത്തിക്കൊലപ്പെടുത്തിയത്രേ!

ഇറാനിലെ രഹസ്യാന്വേഷണ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന മൊര്‍തേസ അബ്ദോളൈ സര്‍ബന്ധിയെ കുത്തിക്കൊലപ്പെടുത്തിയ കുറ്റം ആരോപിച്ച് 2007-ലാണ് റെയ്ഹാനേയെ അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിനെ തുടര്‍ന്ന് റെയ്ഹാനേയെ രണ്ടു മാസക്കാലം ഏകാന്തത്തടവില്‍ പാര്‍പ്പിക്കുകയും ചെയ്തു.

തുടര്‍ന്നു നടന്ന വിചാരണക്കിടയില്‍ തന്റെ തെറ്റിനെ നീതീകരിക്കാന്‍ റെയ്ഹാനേ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. നീണ്ട വിസ്താരങ്ങള്‍ക്കുശേഷം 2009-ല്‍ റെയ്ഹാനേയെ തൂക്കിക്കൊല്ലാനായിരുന്നു ടെഹ്‌രാന്‍ കോടതിയുടെ വിധി. അവസാന കച്ചിത്തുരുമ്പെന്ന നിലയില്‍ വധശിക്ഷയില്‍ നിന്നും ഇളവു ലഭിക്കുന്നതിനായി കൊല്ലപ്പെട്ടയാളുടെ വീട്ടുകാരുടെ അനുമതിക്കുവേണ്ടി ശ്രമിച്ചെങ്കിലും അവരുടെ നിസ്സഹകരണം ആ പ്രതീക്ഷയും കെടുത്തി.

ആത്മരക്ഷാര്‍ത്ഥം നടന്ന കൊലപാതകം മാത്രമാണിതെന്നും കേസിന്റെ വിചാരണ നീതിപൂര്‍വ്വമായല്ല നടന്നതെന്നും കുറ്റപ്പെടുത്തി ആംനസ്റ്റി ഇന്റര്‍നാഷണല്‍ അടക്കമുളള മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി. സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതേയും റെയ്ഹാനേക്കു വേണ്ടി ലോകം മുഴുവന്‍ കേണു. പക്ഷേ വിധി നടപ്പാക്കുന്നതില്‍ നിന്നും അണുവിട പോലും വ്യതിചലിക്കാന്‍ ഇറാന്‍ തയ്യാറായില്ല. കണ്ണിനു പകരം കണ്ണ് എന്ന നിയമമനുശാസിച്ച് അവര്‍ തങ്ങളുടെ നീതി നടപ്പാക്കുക തന്നെ ചെയ്തു.

മണ്ണിലഴുകാന്‍ പ്രായമാകാത്ത തന്റെ ശരീരത്തില്‍ നിന്നും കണ്ണും കരളും ഹൃദയവും വൃക്കയും അങ്ങനെ സാധിക്കുന്ന അവയവങ്ങളെല്ലാം ആവശ്യക്കാര്‍ക്ക് ദാനം ചെയ്യണമെന്നും തനിക്കായി ഒരു സ്മൃതിമണ്ഡപം തീര്‍ക്കരുതെന്നും, തന്റെ ഓര്‍മ്മകളില്‍ വ്യസനിച്ച് ഒരിക്കലും കറുപ്പണിയരുതെന്നും തനിക്കു മുന്നില്‍ നീതിയുടെ വാതിലുകള്‍ കൊട്ടിയടച്ചവരെ ദൈവത്തിന്റെ കോടതിയില്‍ വച്ച് വിചാരണ ചെയ്‌തോളാമെന്നും ജീവന്റെ തുടിപ്പുകള്‍ അവളില്‍ നിന്നും അടര്‍ത്തിയെടുക്കുന്നതിനുമുമ്പായി അവള്‍ അമ്മക്കെഴുതി.