Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
ഗൂഗിള്‍ സാറ്റലൈറ്റ് ചിത്രങ്ങള്‍ സൗജന്യം; നല്ല കാര്യങ്ങള്‍ക്ക് മാത്രം | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

ഗൂഗിള്‍ സാറ്റലൈറ്റ് ചിത്രങ്ങള്‍ സൗജന്യം; നല്ല കാര്യങ്ങള്‍ക്ക് മാത്രം

Posted on: Friday, Oct 31, 2014 06:06 hrs IST
Life Style news

സാങ്കേതിക രംഗത്തെ ഭീമന്‍മാരായ ഗൂഗിളിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ സൗജന്യം. എല്ലാവര്‍ക്കുമില്ല, മനുഷ്യന് പ്രയോജനപ്രദമായ പദ്ധതികള്‍ക്കുവേണ്ടി മാത്രം. കാണാതായവരെ കണ്ടെത്താനും, പ്രകൃതി സംരക്ഷണത്തിനും മറ്റും സഹായകമാകുന്ന ഉപഗ്രഹ ചിത്രങ്ങള്‍ ലഭ്യമാക്കി സാങ്കേതിക രംഗത്തെ ഒരു പുത്തന്‍ ചുവടുവയ്പ്പിന് തുടക്കമിടുകയാണ് ഗൂഗിള്‍.

ഗൂഗിള്‍ വിലക്കുവാങ്ങിയ സ്‌കൈബോക്‌സിലൂടെ ലഭ്യമാകുന്ന ഗൂഗിള്‍ എര്‍ത്ത് ഇമേജുകളാണ് ഇങ്ങനെ നല്‍കുന്നത്. ഓഗസ്റ്റിലാണ് സാറ്റലൈറ്റ് ഇമേജിങ് കമ്പനിയായ സ്‌കൈബോക്‌സ് (Skybox) ഗൂഗിള്‍ ഏറ്റെടുത്തത്. 50 കോടി ഡോളറിനായിരുന്നു വില്‍പന. ഇപ്പോള്‍ സ്‌കൈബോക്‌സ് സേവനങ്ങള്‍ നല്ല പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്ന 'സ്‌കൈബോക്‌സ് ഫോര്‍ ഗുഡ്' എന്ന പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനി.

ജീവന്‍ രക്ഷ, പ്രകൃതി സംരക്ഷണം, വിദ്യാഭ്യാസം , മനുഷ്യ നന്‍മയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്ന ലാഭരഹിത സംഘടനകള്‍ക്കാകും (എന്‍ജിഒ) ഉപഗ്രഹ ചിത്രങ്ങള്‍ സൗജന്യമായി നല്‍കുക. അതായത് സുഡാനില്‍ പലായനം ചെയ്യപ്പെട്ട ജനങ്ങളുടെ ക്യാമ്പുകളും, ശ്രീലങ്കന്‍ കടലോരത്തെ സുരക്ഷാ പ്രശ്‌നങ്ങളും, ആനക്കൂട്ടങ്ങളുടെ സഞ്ചാരവുമൊക്കെ കണ്ടുപിടിക്കാന്‍ ഈ സാറ്റലൈറ്റ് ചിത്രങ്ങള്‍ സൗജന്യമായി ഉപയോഗിക്കാമെന്നു ചുരുക്കം.

ഇത്തരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ലോകത്തെമ്പാടുമുള്ള സംഘടനകള്‍ക്ക് അവരുടെ ആവശ്യാനുസരണം ഉപഗ്രഹ ചിത്രങ്ങള്‍ ലഭ്യമാക്കുമെന്ന് സ്‌കൈബോക്‌സ് അറിയിച്ചു.
സ്‌കൈബോക്‌സ് നിലവില്‍ മനുഷ്യമന്മക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നുണ്ട്. 2013ലാണ് SkySat-1 സാറ്റലൈറ്റ് അവര്‍ വിക്ഷേപിച്ചത്.

ധ്രുവപ്രദേശത്തെ മഞ്ഞുപാളികള്‍ ഉരുകുന്നതു പോലുള്ള പ്രതിഭാസങ്ങളും വനനശീകരണം പോലെ പ്രകൃതിയ്ക്ക് നേരെ നടക്കുന്ന മാനുഷിക അതിക്രമങ്ങളും കൃത്യമായി ട്രാക്കു ചെയ്യാന്‍ ഉപഗ്രഹ ചിത്രങ്ങള്‍ വഴി സാധിക്കും. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴും ഉപഗ്രഹ ചിത്രങ്ങള്‍ സഹായകമാകും..